അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

സ്‌പൈസ് ജെറ്റിനെതിരെ നിയമനടപടികളുമായി കലാനിധി മാരൻ

കൊച്ചി: പ്രമുഖ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റ്, ഉടമ അജയ് സിംഗ് എന്നിവരിൽ നിന്ന് 1,323 കോടി രൂപയുടെ നഷ്ടപരിഹാരം തേടി നിയമ നടപടികൾ ആരംഭിക്കുമെന്ന് കെ.എ.എൽ എയർവേയ്സും കലാനിധി മാരനും വ്യക്തമാക്കി.

ഇതോടൊപ്പം ഇരു സ്ഥാപനങ്ങളുമായുള്ള നിയമ യുദ്ധത്തിലെ ഡെൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനും കലാനിധി മാരൻ ഒരുങ്ങുകയാണ്.

കലാനിധി മാരന് സ്പൈസ് ജെറ്റും അജയ്സിംഗും 579 കോടി രൂപ നൽകണമെന്ന സിംഗിൾ ബെഞ്ച് വിധി കഴിഞ്ഞ ദിവസം ഡിവിഷൻ ബഞ്ച് റദ്ദാക്കിയിരുന്നു.

2015ൽ വിമാനക്കമ്പനി പ്രവർത്തനം നിറുത്തിയതിനെ തുടർന്ന് സ്‌പൈസ് ജെറ്റിനെ കലാനിധി മാരനിൽ നിന്ന് അജയ് സിംഗ് തിരിച്ചുവാങ്ങിയതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്.

X
Top