ദീപാവലി വില്‍പ്പന 6.05 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍

കെ-സ്മാർട്ട് പദ്ധതിക്ക് തുടക്കമായി

കൊച്ചി: തദ്ദേശവകുപ്പിൻറെ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ ലഭ്യമാകുന്ന കെ സ്മാർട്ട് പദ്ധതിക്ക് തുടക്കമായി. കൊച്ചി ഗോകുലം കൺവെൻഷനിൽ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

എട്ടിന സേവനങ്ങളാകും തുടക്കത്തിൽ കെ സ്മാർട്ട് വഴി ജനങ്ങളിലേക്ക് എത്തുക. സേവനങ്ങൾക്കായി സർക്കാർ ഓഫീസുകളിലേക്ക് എത്തുന്ന ജനങ്ങളെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് കെ സ്മാർട്ട് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ ഓഫീസുകളിൽ ഇരിക്കുന്നവർ ജനങ്ങളെ സേവിക്കാനാണ് അതിന് എന്തെങ്കിലും കൈപ്പറ്റാമെന്ന് ധരിക്കരുതെന്ന് മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ സമയബന്ധിതമായി ഓഫീസുകളിൽ പോകാതെ തന്നെ ഇനി ജനങ്ങളിലേക്കെത്തുന്ന തരത്തിലാണ് കെ- സ്മാർട്ട് ആപ്പിൻ്റെ പ്രവർത്തനം.

ആദ്യം കോർപ്പറേഷനുകളിലും നഗരസഭകളിലുമാണ് കെ- സ് മാർട്ടിൻ്റെ സേവനം ലഭിക്കുക. ഏപ്രിൽ ഒന്നുമുതൽ മുഴുവൻ പഞ്ചായത്തുകൾ കൂടി കെ-സ്മാർട്ട് ആപ്പിൻ്റെ പരിധിയിലേക്കെത്തും.

കെ-സ്മാർട്ട് ആപ്പിലൂടെ സമർപ്പിക്കുന്ന അപേക്ഷകളുടെയും പരാതികളുടെയും നിലവിലെ സ്ഥിതി വിവരങ്ങൾ അപേക്ഷകന് വാട്സ്‌ആപ്പ്, ഇ-മെയിൽ എന്നിവയിൽ കൂടി എളുപ്പത്തിൽ ലഭ്യമാകുമെന്നതാണ് ആപ്പിൻ്റെ സവിശേഷത.

തുടക്കത്തിൽ ജനന-മരണ, വിവാഹ രജിസ്‌ട്രേഷൻ, വ്യാപാര- വ്യവസായ ലൈസൻസ്, വസ്തു നികുതി, യൂസർ മാനേജ്‌മെന്റ്, ഫയൽ മാനേജ്‌മെന്റ്, ഫിനാൻസ് മോഡ്യൂൾ, കെട്ടിട നിർമാണ അനുമതി, പൊതുജന പരാതി പരിഹാരം എന്നീ സേവനങ്ങളായിരിക്കും ലദിക്കുക.

ഇൻഫർമേഷൻ കേരള മിഷനാണ് കെ- സ്മാർട്ട് ആപ് വികസിപ്പിച്ചത്.

X
Top