പാൽ സംഭരണത്തിൽ 14% വർധനവ് നേടി മിൽമസതേൺ ഡെയറി ഫുഡ് കോൺക്ലേവ് ജനുവരിയിൽരാജ്യത്ത് പുതിയ വാടക കരാർ നിയമം നിലവില്‍വന്നുറഷ്യൻ എണ്ണയുടെ ഇറക്കുമതി മൂന്നുവർഷത്തെ താഴ്ന്ന നിലയിലേക്ക്ക്രൂഡ് ഓയില്‍ വില 2027ല്‍ വെറും $30 ഡോളറാകുമെന്ന് ജെപി മോര്‍ഗന്‍

ടെക്പാർക്കുകളിൽ ഇന്റർനെറ്റ് സൗകര്യമൊരുക്കാൻ കെ-ഫോൺ

തിരുവനന്തപുരം: കേരളത്തിലെ പ്രധാന ടെക്പാർക്കുകളായ ടെക്നോപാർക്, ഇൻഫോപാർക്, സൈബർപാർക് എന്നിവിടങ്ങളിൽ ഹൈസ്പീഡ്ഇന്റർനെറ്റ് നൽകുന്നതിനായി കെ-ഫോൺ പ്രാഥമിക ചർച്ചകൾ തുടങ്ങി. ആദ്യ ഘട്ട നടപടിയുടെ ഭാഗമായി ടെക്പാർക് അധികൃതരുമായി ചർച്ചകളും സാങ്കേതിക വിവരങ്ങളുടെ വിശദീകരണവും നടത്തി. പദ്ധതി നടപ്പിലാകുന്നതോടെ കേരളത്തിലെ ഡിജിറ്റൽ അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തുന്നതിനോടൊപ്പം ടെക് പാർക്കുകളിലെ കമ്പനികൾക്ക് 99.5% അപ്പ് ടൈം, സ്ഥിരത, ഹൈ സ്പീഡ് എന്നിവയോട് കൂടി സുരക്ഷിതമായ ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാകും.

ഇതിലൂടെ ഡാറ്റാ- ഇൻറ്റൻസീവ് പ്രോസസ്സുകൾ, വീഡിയോ കോൺഫറൻസിംഗ്, മറ്റ് പ്രധാന ഡിജിറ്റൽ സേവനങ്ങൾ എന്നിവ കൂടുതൽ എളുപ്പത്തിൽ സാധ്യമാകും. കേരളത്തിലെ ടെക്പാർക്കുകൾക്ക് മികച്ച ഇന്റർനെറ്റ് സൗകര്യം ലഭിക്കുന്നത് സംസ്ഥാനത്തിന്റെ ഐ.ടി മേഖലയുടെ വളർച്ചയ്ക്ക് വലിയ പിന്തുണ നൽകും. മാത്രമല്ല വിപണിയിലെ മറ്റ് സ്വകാര്യ ഇന്റർനെറ്റ് സേവനദാ താക്കളോട് കിടപിടിക്കുന്ന തരത്തിലാണ് കെ-ഫോൺ ഈ പദ്ധതി നടപ്പിലാക്കുന്നത്.

കെ-ഫോൺ എംഡി ഡോ. സന്തോഷ് ബാബു ഐഎഎസ് (റിട്ട.) പറഞ്ഞു. മെച്ചപ്പെട്ട ഡിജിറ്റൽ സൗകര്യങ്ങൾ ലഭ്യമാകുന്നതോടെ ടെക് പാർക്കുകളിലെ കമ്പനികൾക്ക് മികച്ച രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാൻ സാധിക്കുമെന്ന വിശ്വാസം കെ-ഫോണിനുണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാ ണെന്നും കെ-ഫോൺ അധികൃതർ വ്യക്തമാക്കി.

X
Top