ഇന്ത്യയിൽ ഗുരുതര വൈദ്യുത പ്രതിസന്ധിക്ക് സാധ്യതയെന്ന് റിപ്പോർട്ട്; 96 താപവൈദ്യുത നിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം ◆ ഇന്ത്യയിലേക്ക് തുരങ്ക നിര്‍മാണ യന്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ചൈന ◆ ഇന്ത്യ–ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാരക്കരാർ പ്രാബല്യത്തിൽ; 8284 ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഇനി തീരുവയില്ല ◆ ഉത്സവ സീസണില്‍ വിമാന യാത്രാ നിരക്കുകള്‍ കുത്തനെ ഉയരുന്നു ◆ ആഗോള കണ്ടെയ്‌നര്‍ ചരക്കുകൂലിയിലുണ്ടായത് 130% വര്‍ധന ◆

ഇടുക്കി ജില്ലയില്‍ 5000 കടന്ന് കെ-ഫോണ്‍ കണക്ഷൻ

ഇടുക്കി: ഇടുക്കി ജില്ലയിൽ അതിവേഗം മുന്നേറി കെ-ഫോൺ കണക്ഷൻ. സാധാരണക്കാര്‍ക്ക് ഏറ്റവും മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം നല്‍കി വൻ സ്വീകാര്യതയാണ് ഇടുക്കി ജില്ലയിൽ കെ-ഫോണിന് ലഭിച്ചിട്ടുള്ളത്. പദ്ധതി വഴി 5449 കണക്ഷനുകള്‍ ഇതിനോടകം ജില്ലയിൽ  നല്‍കിയിട്ടുണ്ട്. ജില്ലയില്‍ കലക്ടറേറ്റ് ഉള്‍പ്പടെയുള്ള 1335 സര്‍ക്കാര്‍ ഓഫീസുകളിൽ കെ-ഫോണ്‍ നെറ്റുവര്‍ക്കാണ് ഉപയോഗിക്കുന്നത്. കൂടാതെ 402-ഓളം ബിപിഎല്‍ ഉപഭോക്താക്കൾക്കും കെ-ഫോണ്‍ കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. പ്രാദേശിക ഓപ്പറേറ്റര്‍മാര്‍ വഴിയാണ് വാണിജ്യ കണക്ഷനുകള്‍ നല്‍കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നൂറിലധികം ലോക്കല്‍ നെറ്റുവര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ ഇതിനായി കെ-ഫോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

“മലയോര പ്രദേശങ്ങളിലെ ജനങ്ങളെയും വിനോദസഞ്ചാര മേഖലയെയും ഡിജിറ്റലൈസ് ചെയ്യുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. അതിനെ മറികടന്ന്  ഇടുക്കിയിൽ  5000 -ൽ അധികം വീടുകൾക്ക് കണക്റ്റിവിറ്റി ഉറപ്പാക്കാനായത് കെ-ഫോൺ പദ്ധതിയുടെ വിജയത്തിന്റെ തെളിവാണ്. സംസ്ഥാനത്തിന്റെ ഓരോ കോണിലും വിശ്വാസയോഗ്യമായ ഇന്റർനെറ്റ് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, കെ-ഫോണ്‍ എംഡി ഡോ. സന്തോഷ് ബാബു ഐഎഎസ് (റിട്ട.) പറഞ്ഞു. പുതിയ ഗാര്‍ഹിക കണക്ഷന്‍ എടുക്കാന്‍ എന്റെ കെ-ഫോണ്‍ എന്ന മൊബൈല്‍ ആപ്പിലൂടെയോ കെ-ഫോണ്‍ വെബ്‌സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാം.

X
Top