നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

പൊതുസേവനങ്ങള്‍ സ്മാര്‍ട്ടാക്കാൻ K-AI വരുന്നു

തിരുവനന്തപുരം: സർക്കാർ വകുപ്പുകള്‍ നേരിടുന്ന വെല്ലുവിളികള്‍ എഐയുടെ സഹായത്തോടെ പരിഹരിക്കുന്നു. ഇതിനായി വിദ്യാർഥികള്‍, ഗവേഷകർ എന്നിവർക്കും സ്റ്റാർട്ടപ്പുകള്‍ക്കും നവീനാശയങ്ങള്‍ നല്‍കാം.

സ്റ്റാർട്ടപ് മിഷനും ഐടി മിഷനും സംയുക്തമായാണ് ‘കെ-എഐ ഇനിഷ്യേറ്റീവ്: എഐ ഫോർ ഗവേണൻസ്’ നടപ്പാക്കുന്നത്. പൊതുസേവനങ്ങള്‍ കൂടുതല്‍ സ്മാർട്ടായും വേഗത്തിലും നടപ്പാക്കുകയാണ് ലക്ഷ്യം.

സർക്കാർ സ്ഥാപനങ്ങള്‍, ടെക്നോളജി ഇനവേറ്റർമാർ, സ്റ്റാർട്ടപ്പുകള്‍, ഗവേഷകർ, ജനങ്ങള്‍ എന്നിവർ ഒന്നിച്ച്‌ പൊതുതാത്പര്യത്തിന് എഐ പ്രയോജനപ്പെടുത്തുക എന്നതാണ് കെ-എഐയുടെ ലക്ഷ്യം.

ആരോഗ്യ-കുടുംബക്ഷേമം, കൃഷി, നിയമം, വിദ്യാഭ്യാസം, സാമൂഹികക്ഷേമം തുടങ്ങിയ സർക്കാർ വകുപ്പുകള്‍ എഐ അധിഷ്ഠിത പരിഹാരം പ്രയോജനപ്പെടുത്തുന്നതില്‍ താത്പര്യമറിയിച്ചിട്ടുണ്ട്. പകർച്ചവ്യാധികള്‍ മുൻകൂട്ടി കണ്ടെത്താനും എഐ അടിസ്ഥാനത്തില്‍ രോഗംനിർണയിച്ച്‌ ഡോക്ടർമാരെ സഹായിക്കാനും ഇതു പ്രയോജനപ്പെടുത്തും.

ഡെങ്കി, നിപ പോലുള്ള മഹാമാരികളെ വേഗത്തില്‍ തിരിച്ചറിഞ്ഞ് രോഗനിർണം, കൃഷി, കേസന്വേഷണത്തിന് ഡേറ്റ വിശകലനം, സ്കൂള്‍ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് കുറയ്ക്കുക, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങിയ അപകടസാധ്യതകള്‍ പ്രവചിച്ച്‌ മുൻകരുതലെടുക്കുക എന്നിവയ്ക്കും സഹായമാകും.

X
Top