ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

ജ്യോതി ലാബ്‌സിന്റെ ലാഭത്തില്‍ 60% വളര്‍ച്ച

ജാല, പ്രില്‍ എക്‌സോ, മാര്‍ഗോ തുടങ്ങിയവയുടെ മാതൃ കമ്പനിയായ ജ്യോതി ലാബ്‌സ് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ (2022-23) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ 60.42 ശതമാനം വളര്‍ച്ചയോടെ 59.26 കോടി രൂപയുടെ സംയോജിതലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 36.94 കോടി രൂപയായിരുന്നു.

പ്രവര്‍ത്തന വരുമാനം 546.71 കോടി രൂപയില്‍ നിന്ന് 12.84 ശതമാനം വര്‍ദ്ധിച്ച് 616.95 കോടി രൂപയിലെത്തി. മൊത്തം വരുമാനം 622.65 കോടി രൂപയാണ്; വര്‍ദ്ധന 12.7 ശതമാനം.

മൊത്തം ചെലവ് 507.73 കോടി രൂപയില്‍ നിന്ന് 6.49 ശതമാനം ഉയര്‍ന്ന് 540.71 കോടി രൂപയിലെത്തിയെന്നും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച പ്രവര്‍ത്തനഫല റിപ്പോര്‍ട്ടില്‍ കമ്പനി വ്യക്തമാക്കി.

വിപണിയിലെ നിരവധി പ്രതിസന്ധികള്‍ക്കിടയിലും ജ്യോതി ലാബ്‌സിന് കഴിഞ്ഞ മൂന്നുവര്‍ഷവും ഇരട്ടയക്ക വളര്‍ച്ച നിലനിറുത്താന്‍ കഴിഞ്ഞത് നേട്ടമാണെന്ന് മാനേജിംഗ് ഡയറക്ടര്‍ എം.ആര്‍. ജ്യോതി പറഞ്ഞു.

X
Top