കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ജൂപിറ്റര്‍ ഹോസ്പിറ്റല്‍ ഐപിഒ സെപ്തംബര്‍ 6 മുതല്‍

മുംബൈ: ആശുപത്രി ശൃംഖലയായ ജൂപിറ്റര്‍ ലൈഫ് ലൈനിന്റെ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) സെപ്തംബര്‍ ആറിന് സബ്‌സ്‌ക്രിപ്ഷനായി തുറക്കും.

542 കോടി രൂപയുടെ ഫ്രഷ് ഇഷ്യവും 44.5 ലക്ഷം ഓഹരികള്‍ വില്‍പന നടത്തുന്ന ഓഫര്‍ ഫോര്‍ സെയിലു(ഒഎഫ്എസ്)മാണ് ഐപിഒ. നടപ്പ് മാസത്തിന്റെ ആദ്യം കമ്പനി 123 കോടി രൂപയുടെ നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്നും സമാഹരിച്ചിരുന്നു.

ഫ്രഷ് ഇഷ്യു വഴി സമാഹരിക്കുന്ന തുക കടം തീര്‍ക്കാന്‍ ഉപയോഗിക്കുമെന്ന് കമ്പനി കരട് രേഖകള്‍ പറയുന്നു. താനെ, പൂനെ, ഇന്‍ഡോര്‍ എന്നിവടങ്ങളിലാണ് ഗ്രൂപ്പിന് ആശുപത്രികളുള്ളത്. മൊത്തം ബെഡ് കപ്പാസിറ്റി 1194.

പശ്ചിമേന്ത്യ ഹെല്‍ത്ത് കെയര്‍ മാര്‍ക്കറ്റില്‍ തന്ത്രപരമായ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജൂപ്പിറ്റര്‍ ഹോസ്പിറ്റല്‍, മഹാരാഷ്ട്രയിലെ ഡോംബിവ്‌ലിയില്‍ ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി വികസിപ്പിക്കാനുള്ള പ്രക്രിയയിലാണ്.

ഐസിഐസിഐ സെക്യൂരിറ്റീസ്, എഡല്‍വിസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവയാണ് ഇഷ്യുവിന്റെ പ്രധാന മാനേജര്‍മാര്‍.

ഇക്വിറ്റി ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.

X
Top