എൽപിജി ക്ഷാമത്തിനിടെ കുതിച്ചുയർന്ന് ഇൻഡക്ഷൻ കുക്കർ വിൽപനപാചകവാതക ക്ഷാമം ട്രെയിനുകളിലേക്കും; അടിയന്തര നടപടികളുമായി ഐആർസിടിസി10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രികേരളത്തെ പെട്രോകെമിക്കൽ ഹബ്ബ് ആക്കുക ലക്ഷ്യം: പ്രധാനമന്ത്രി നരേന്ദ്രമോദിബദൽ മാർഗങ്ങളിലൂടെ എൽപിജി, എൽഎൻജി എന്നിവ എത്തിക്കാൻ കേന്ദ്രസർക്കാര്‍

ജൂനിപ്പര്‍ ഹോട്ടല്‍സ്‌ ഐപിഒ ഫെബ്രുവരി 21 മുതല്‍

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജൂനിപ്പര്‍ ഹോട്ടല്‍സിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഫെബ്രുവരി 21ന്‌ ആരംഭിക്കും. ഫെബ്രുവരി 23 വരെയാണ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 342-360 രൂപയാണ്‌ ഇഷ്യു വില. 10 രൂപ മുഖവില (ഫേസ്‌ വാല്യു) യുള്ള 40 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌.

അഞ്ച്‌ കോടി ഓഹരികളുടെ വില്‍പ്പനയിലൂടെ 1800 കോടി രൂപ സമാഹരിക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌. ഇതിന്‌ പുറമെ ഓഫര്‍ ഫോര്‍ സെയില്‍ വഴി നിലവിലുള്ള ഓഹരികള്‍ വില്‍ക്കുന്നില്ല.

ആഡംബര ഹോട്ടലുകളുടെ നിര്‍മാണവും ഉടമസ്ഥതയുമാണ്‌ ജൂനിപ്പര്‍ ഹോട്ടല്‍സ്‌ നിര്‍വഹിക്കുന്നത്‌. കമ്പനിയുടെ ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്‌ ആഗോള ഹോട്ടല്‍ ഓപ്പറേറ്റര്‍ ഹയാത്ത്‌ ആണ്‌.

ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ നിന്നും 1500 കോടി രൂപ കമ്പനി കടം ഭാഗികമായി തിരിച്ചടയ്‌ക്കുന്നതിന്‌ വിനിയോഗിക്കും. ഐപിഒയുടെ 75 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം സ്ഥാപന ഇതര നിക്ഷേപകര്‍ക്കും 10 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു.

ഐപിഒക്ക്‌ അപേക്ഷിച്ചവരില്‍ തിരഞ്ഞെടുത്തവര്‍ക്ക്‌ ഫെബ്രുവരി 27ന്‌ ഓഹരികള്‍ അനുവദിച്ചു കിട്ടും. ഓഹരികള്‍ ലഭിക്കാത്തവര്‍ക്ക്‌ അന്നു തന്നെ പണം തിരികെ ലഭിക്കും.

ഫെബ്രുവരി 28ന്‌ ഓഹരി സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യും.

X
Top