നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

രണ്ടാം പാദത്തിൽ 1,301 കോടിയുടെ വരുമാനം നേടി ജൂബിലന്റ് ഫുഡ് വർക്ക്സ്

മുംബൈ: ജൂബിലന്റ് ഫുഡ് വർക്ക്സ് അതിന്റെ രണ്ടാം പാദ ഏകീകൃത സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. 2022 സെപ്റ്റംബർ പാദത്തിൽ കമ്പനി 131.5 കോടി രൂപയുടെ അറ്റാദായം നേടി. ഇത് മുൻവർഷത്തെ 119.8 കോടി രൂപയെ അപേക്ഷിച്ച് 9.8 ശതമാനം വർധന രേഖപ്പെടുത്തി.

കൂടാതെ 2023 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ വർഷത്തെ 1,116.2 കോടി രൂപയിൽ നിന്ന് 16.6 ശതമാനം വർധിച്ച് 1,301.5 കോടി രൂപയായി. ഈ പാദത്തിലെ പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ (ഇബിഐടിഡിഎ) എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 311.9 കോടി രൂപയായപ്പോൾ ഇബിഐടിഡിഎ മാർജിൻ 24 ശതമാനമായി ഉയർന്നു.

പ്രസ്തുത പാദത്തിൽ 76 പുതിയ ഡൊമിനോ സ്റ്റോറുകൾ തുറന്നതായി ജൂബിലന്റ് ഫുഡ് വർക്ക്സ് അറിയിച്ചു. ഇതോടെ ഡൊമിനോയുടെ ഇന്ത്യയിലെ നെറ്റ്‌വർക്ക് ശക്തി 1,701 സ്റ്റോറുകളായി ഉയർന്നു. ഒപ്പം ജൂലൈ-സെപ്റ്റംബർ കാലയളവിൽ പിസ്സ ചെയിൻ ഓപ്പറേറ്റർ 90 ലക്ഷം ഡോമിനോ ആപ്പ് ഡൗൺലോഡുകൾ രേഖപ്പെടുത്തി.

അതേസമയം കമ്പനിയുടെ ഓഹരികൾ 6.15 ശതമാനത്തിന്റെ നഷ്ടത്തിൽ 575.20 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

X
Top