മൊത്തവില പണപ്പെരുപ്പം ജൂലൈയില്‍ കുറഞ്ഞുവിലക്കയറ്റത്തിൽ 7-ാം മാസവും കേരളം ഒന്നാമത്ഡോളറിനെതിരെ കരുത്താര്‍ജ്ജിച്ച് രൂപയുഎസ് താരിഫ് ഇന്ത്യയെ വലിയ തോതില്‍ ബാധിക്കില്ലെന്ന് എസ്ആന്റ്പിനടപ്പ് സാമ്പത്തികവര്‍ഷത്തെ ചില്ലറ പണപ്പെരുപ്പം 2.7 ശതമാനമാകുമെന്ന് അനലിസ്റ്റുകള്‍

അറ്റാദായം 29 ശതമാനമുയര്‍ത്തി ജൂബിലന്റ് ഫുഡ് വര്‍ക്ക്‌സ്

മുംബൈ: ജൂബിലന്റ് ഫുഡ് വര്‍ക്ക്‌സ് ബുധനാഴ്ച ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 67 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. ഇത് മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 29 ശതമാനം കൂടുതലാണ്.

വരുമാനം 18 ശതമാനമുയര്‍ന്ന് 1072 കോടി രൂപയായപ്പോള്‍ ഏര്‍ണിംഗ്‌സ് പെര്‍ ഷെയര്‍1.01 രൂപ/ ഓഹരിയായി മെച്ചപ്പെട്ടു. കമ്പനി പുതിയതായി 67 ഡോമിനോസ് സ്‌റ്റോറുകളാണ് കഴിഞ്ഞപാദത്തില്‍ തുടങ്ങിയത്.

അതേസമയം പൊപീസിന്റേയും ഡങ്കിന്‍ ഡോനട്ടിന്റെയും യഥാക്രമം ഒന്നും രണ്ടും സ്‌റ്റോറുകള്‍ തുറന്നു. നിലവില്‍ 2240 ഡോമിനോസ് ഔട്ട്‌ലെറ്റുകളും 60 പോപ്പീസ് സ്റ്റോറുകളും 33 ഹോങ്‌സ് കിച്ചന്‍ ഔട്ട്‌ലെറ്റ്‌സുകളും 29 ഡങ്കിന്‍ ഔട്ട്‌ലെറ്റുകളും കമ്പനി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

X
Top