എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ജെഎസ്ഡബ്ല്യു സ്റ്റീല്‍ ടെക്കിന്റെ കല്‍ക്കരി യൂണിറ്റില്‍ ഓഹരി വാങ്ങുന്നു: റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി:ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മ്മാതാക്കളില്‍ ഒന്നായ ജെഎസ്ഡബ്ല്യു സ്റ്റീല്‍, കാനഡയിലെ ടെക് റിസോഴ്‌സസിന്റെകല്‍ക്കരി യൂണിറ്റില്‍ പങ്കാളിത്തം നേടും. ഏകദേശം 20 മുതല്‍ 40 ശതമാനം ഓഹരി വാങ്ങാന്‍ ആലോചിക്കുന്നുവെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.ജെഎസ്ഡബ്ല്യു സ്റ്റീല്‍ ചെയര്‍മാന്‍ സജ്ജന്‍ ജിന്ദാല്‍ വെള്ളിയാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചു.

ചില ജാപ്പനീസ്, ദക്ഷിണ കൊറിയന്‍ മില്ലുകളുമായി ചേര്‍ന്നാണ് ഓഹരി സ്വന്തമാക്കുക. ഇതിന് 8 ബില്യണ്‍ ഡോളര്‍ ചെലവഴിക്കും. 2024-2025 ഓടെ 37 MTPA ശേഷി കൈവരിക്കാനാണ് കമ്പനി പദ്ധതിയിടുന്നുണ്ട്.

ഇതിനായി, കല്‍ക്കരി പോലുള്ള പ്രധാന അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്നത് വളരെ പ്രധാനമാണ്. അതുകൊണ്ടാണ് കമ്പനി കാനഡയിലെ ടെക്ക് റിസോഴ്‌സില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്. ടെക്ക് റിസോഴ്‌സസ് പക്ഷെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

X
Top