ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

പ്രതീക്ഷിച്ചതിലും മികച്ച ലാഭവുമായി ജെഎസ്ഡബ്ല്യൂ സ്റ്റീൽ

രാജ്യത്ത് സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന വൻകിട ഉരുക്ക് ഉത്പാദകരായ ജെഎസ്ഡബ്ല്യൂ സ്റ്റീൽ ലിമിറ്റഡിന്റെ (BSE: 500228, NSE: JSWSTEEL) 2024-25 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലെ (ജനുവരി – മാർച്ച് ത്രൈമാസ കാലയളവ്) പ്രവർത്തനഫലം പ്രസിദ്ധീകരിച്ചു.

ജെഎസ്ഡബ്ല്യൂ ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനിയുടെ അറ്റാദായത്തിൽ വളർച്ച കൈവരിച്ചു. വിപണി പ്രതീക്ഷിച്ചതിലും മികച്ച അറ്റാദായമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. നിക്ഷേപകർക്കായി ഡിവിഡന്റും പ്രഖ്യാപിച്ചിട്ടുണ്ട്. ജെഎസ്ഡബ്ല്യൂ സ്റ്റീലിന്റെ മാർച്ച് പാദഫലം സംബന്ധിച്ച വിശദാംശം ചുവടെ ചേർക്കുന്നു.

മാർച്ച് പാദഫലം
2025 ജനുവരി – മാർച്ച് ത്രൈമാസ കാലയളവിൽ ജെഎസ്ഡബ്ല്യൂ സ്റ്റീൽ നേടിയ സംയോജിത വരുമാനം 44,819 കോടി രൂപയാണ്. വാർഷികമായി 3.1 ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം സമാന പാദത്തിൽ കമ്പനിയുടെ സംയോജിത വരുമാനം 46,269 കോടി രൂപയാണ്.

അതേസമയം ജെഎസ്ഡബ്ല്യൂ സ്റ്റീലിന്റെ മാർച്ച് പാദത്തിലെ അറ്റാദായത്തിൽ (Net Profit) ഇരട്ടയക്ക നിരക്കിൽ വാർഷിക വളർച്ച കരസ്ഥമാക്കി.

ഇക്കഴിഞ്ഞ ജനുവരി – മാർച്ച് ത്രൈമാസ കാലയളവിൽ കമ്പനിയുടെ അറ്റാദായം 1,501 കോടി രൂപയാണ്. വാർഷികാടിസ്ഥാനത്തിൽ 13.5 ശതമാനം വർധന കുറിച്ചു. വിപണി പ്രതീക്ഷിച്ചിരുന്നത് ജെഎസ്ഡബ്ല്യൂ സ്റ്റീൽ മാർച്ച് പാദത്തിൽ 1,470 കോടി രൂപ വരെ നേടുമെന്നായിരുന്നു. ഇതിനെ കവച്ചുവെക്കുന്ന പ്രകടനമാണ് കമ്പനി പുറത്തെടുത്തിരിക്കുന്നത്.

അതേസമയം മാർച്ച് പാദത്തിൽ ജെഎസ്ഡബ്യൂ സ്റ്റീൽ നേടിയ പ്രവർത്തനലാഭം (EBITDA) 6,378 കോടി രൂപയാണ്. കമ്പനിയുടെ ത്രൈമാസ പ്രവർത്തന ലാഭത്തിൽ 4.1 ശതമാനം വാർഷിക വളർച്ച കരസ്ഥമാക്കി. അതുപോലെ 2025 ജനുവരി – മാർച്ച് ത്രൈമാസ കാലയളവിൽ ജെഎസ്ഡബ്ല്യൂ സ്റ്റീലിന്റെ ലാഭ മാർജിൻ 14.2 ശതമാനമാണ്. വാർഷികാടിസ്ഥാനത്തിൽ ലാഭ മാർജിനിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.

ഡ‍ിവി‍ഡന്റ്
മാർച്ച് പാദത്തോടെ 2024-25 സാമ്പത്തിക വർഷവും പൂർത്തിയായതോടെ ഇന്ന് ചേർന്ന ജെഎസ്ഡബ്യൂ സ്റ്റീലിന്റെ ഡയറക്ടർ ബോർഡ് യോഗത്തിൽ ഓഹരി ഉടമകൾക്കായി ഡിവിഡന്റും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരിയൊന്നിന് 2.80 രൂപ വീതം ഫൈനൽ ഡിവിഡന്റ് നൽകാനാണ് ഡയറക്ടർ ബോർഡ് യോഗം ശുപാർശ ചെയ്തിരിക്കുന്നത്.

നിക്ഷേപകർക്ക് ഡിവിഡന്റ് നൽകുന്നതിനായി 685 കോടി രൂപ കമ്പനി ചെലവിടും. ഇപ്പോൾ പ്രഖ്യാപിച്ച ഫൈനൽ ഡിവിഡന്റുമായി ബന്ധപ്പെട്ട റെക്കോഡ് തീയതിയായി 2025 ജൂലൈ എട്ട് നിശ്ചയിച്ചു.

X
Top