എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

അറ്റാദായം 189% ഉയര്‍ത്തി ജെഎസ്ഡബ്ല്യു സ്റ്റീല്‍

ന്യൂഡല്‍ഹി: ജെഎസ്ഡബ്ല്യു സ്റ്റീല്‍ ഒന്നാംപാദ ഫലം പ്രഖ്യാപിച്ചു. 2248 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 189 ശതമാനം കൂടുതല്‍.

അറ്റാദായം പ്രതീക്ഷിച്ചതിലും വളരെ ഉയര്‍ന്നതാണ്. വരുമാനം 11 ശതമാനം കൂടി 41771 കോടി രൂപയായെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. 25 ശതമാനം ഉയര്‍ച്ചയാണ് വരുമാനത്തില്‍ പ്രതീക്ഷിച്ചിരുന്നത്.

ഇബിറ്റ പ്രതീക്ഷകള്‍ തെറ്റിച്ച് 7046 കോടി രൂപയായി. 4900 കോടി രൂപ മാത്രമാണ് ഇബിറ്റ ഇനത്തില്‍ കണക്കാക്കിയിരുന്നത്. ഇബിറ്റ മാര്‍ജിന്‍ 12.5 ശതമാനം ഉയര്‍ന്ന് 17 ശതമാനമായിട്ടുണ്ട്.

X
Top