എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ജെഎസ്ഡബ്ല്യു സ്റ്റീലും ദക്ഷിണ കൊറിയയിലെ പോസ്‌ക്കോയും ചേര്‍ന്ന്‌ ഇന്ത്യയില്‍ 6 ദശലക്ഷം ശേഷിയുള്ള സ്റ്റീല്‍ പ്ലാന്റ് സ്ഥാപിക്കുന്നു

മുംബൈ: ജെഎസ്ഡബ്ല്യു സ്റ്റീലും ദക്ഷിണ കൊറിയയിലെ പോസ്‌ക്കോയും ചേര്‍ന്ന് ഇന്ത്യയില്‍ ഇന്റഗ്രേറ്റഡ് സ്റ്റീല്‍ പ്ലാന്റ് സ്ഥാപിക്കും. 6 ദശലക്ഷം ടണ്‍ വാര്‍ഷിക ഉത്പാദന ശേഷയുള്ളതായിരിക്കും പ്ലാന്റെന്ന് കമ്പനികള്‍ പുറത്തിറക്കിയ പ്രസ്താവന പറയുന്നു. ഇത് സംബന്ധിച്ച് ഒരു നോണ്‍ ബൈന്‍ഡിംഗ് ഹെഡ്‌സ് ഓഫ് അഗ്രീമെന്റ് (എച്ച് ഒഎ) ഇരു കമ്പനികളും ഒപ്പുവച്ചിട്ടുണ്ട്.

50:50 തോതിലാണ് പങ്കാളിത്തം. ജെഎസ്ഡബ്ല്യുവിന്റെ നിര്‍വഹണ ശേഷിയും ആഭ്യന്തര സാന്നിധ്യവും പോസ്‌ക്കോയുടെ സാങ്കേതിക മികവും സമ്മേളിക്കുന്നതായിരിക്കും പങ്കാളിത്തമെന്ന് ജെഎസ്ഡബ്ല്യു സ്റ്റീല്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ജയന്ത് ആചാര്യ പറഞ്ഞു. ഇന്ത്യയുടെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയ്ക്ക് കരുത്തേകാന്‍ നിര്‍ദ്ദിഷ്ട സംരഭത്തിനാകും.

ആഗോളതലത്തില്‍ മത്സരാധിഷ്ഠിതമായ കേന്ദ്രം ആഭ്യന്തര, അന്തര്‍ദ്ദേശീയ വിപണികള്‍ക്കായി ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്രക്കുറിപ്പ് പ്രകാരം, ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഒരു പ്രമുഖ വ്യാവസായിക കൂട്ടായ്മയാണ് പോസ്‌കോ ഗ്രൂപ്പ്.

സ്റ്റീല്‍ ഉല്‍പ്പാദന ശേഷിക്കും സ്റ്റീല്‍, സെക്കന്‍ഡറി ബാറ്ററി മെറ്റീരിയലുകള്‍, നിര്‍മ്മാണം, ഊര്‍ജ്ജം എന്നിവയിലുടനീളമുള്ള വൈവിധ്യമാര്‍ന്ന ബിസിനസ് പോര്‍ട്ട്ഫോളിയോയ്ക്കും ആഗോളതലത്തില്‍ അംഗീകാരം നേടിയിട്ടുണ്ട്. പോഹാങ്ങിലെയും ഗ്വാങ്യാങ്ങിലെയും സംയോജിത പ്ലാന്റുകളില്‍ പ്രവര്‍ത്തിക്കുന്ന അതിന്റെ സ്റ്റീല്‍ ഡിവിഷന് പ്രതിവര്‍ഷം ഏകദേശം 42 ദശലക്ഷം ടണ്‍ അസംസ്‌കൃത സ്റ്റീല്‍ ശേഷിയാണുള്ളത്.

X
Top