ഇന്ത്യയിലേക്ക് 100 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ എത്തുമെന്ന് സിറ്റി ഗ്രൂപ്പ്ഒന്നാം പാദത്തിലെ നിര്‍മ്മാണ ഉത്പ്പന്ന വില്‍പനയിൽ വലിയ തോതില്‍ ഇടിവ്ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ WazirX-ൽ വീണ്ടും ഹാക്കിംഗ്; അക്കൗണ്ടിൽ നിന്ന് മാറ്റപ്പെട്ടത് 1965 കോടി രൂപരാജ്യത്ത് ആഡംബര ഭവനങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്കേന്ദ്ര ബജറ്റിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുള്ള 5 പ്രധാന മേഖലകൾ; അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മൂലധനച്ചെലവ് വർധിപ്പിച്ചേക്കും

67 കോടി രൂപ പ്രവര്‍ത്തന ലാഭം കൈവരിച്ച് ജെഎസ്ഡബ്ല്യു പെയിന്റ്‌സ്

കൊച്ചി: ഇന്ത്യയിലെ മുന്‍നിര പരിസ്ഥിതിസൗഹാര്‍ദ്ദ പെയിന്‍റ് കമ്പനിയായ ജെഎസ്ഡബ്ല്യു പെയിന്‍റ്സ് 2024 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 24 ബില്യണ്‍ ഡോളര്‍ (ഏകദേശം 67 കോടി രൂപ) പ്രവര്‍ത്തന ലാഭം കൈവരിച്ചു.

ബിസിനസിനു തുടക്കം കുറിച്ച് അഞ്ചു വര്‍ഷമെന്ന ഏറ്റവും കുറഞ്ഞ കാലയളവിനുള്ളിലാണ് കമ്പനി പ്രവര്‍ത്തന ലാഭം കൈവരിച്ചത്.

കമ്പനിയുടെ ആകെ വരുമാനം 2000കോടി രൂപ എന്ന നാഴികക്കല്ലും പിന്നിട്ടിട്ടുണ്ട്. ഈ മേഖലയിലെ വളര്‍ച്ചാ നിരക്കിനേക്കാള്‍ പത്തിരട്ടി കൂടുതല്‍ നേട്ടമാണ് ഇതിലൂടെ കമ്പനിക്കു കൈവരിക്കാനായത്.

ഡെകറേറ്റീവ് പെയിന്‍റുകള്‍, ഇന്‍ഡസ്ട്രിയല്‍ കോട്ടിങ് ബിസിനസ് എന്നിവയില്‍ കൈവരിച്ച മികച്ച നേട്ടത്തിന്‍റെ പിന്‍ബലത്തിലാണ് ഉയര്‍ന്ന വരുമാനം നേടാനായത്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 5000 കോടി രൂപയെന്ന നേട്ടം കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഏറ്റവും ചുരുങ്ങിയ കാലയളവിനുള്ളില്‍ നേട്ടം കൈവരിക്കുന്ന പുതിയ പെയിന്‍റ് കമ്പനി എന്ന നേട്ടം കൈവരിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ജെഎസ്ഡബ്ല്യു പെയിന്‍റ്സ് മാനേജിങ് ഡയറക്ടര്‍ പാര്‍ത് ജിന്‍ഡല്‍ പറഞ്ഞു.

X
Top