ഇന്ത്യൻ ഓഹരികളുടെ ദുർബല പ്രകടനത്തിന് അമിത പണലഭ്യതയും ‘ഈസി എക്സിറ്റും’ കാരണമെന്ന് നിർമ്മല സീതാരാമൻ ◆ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകാന്‍ ഒരു വര്‍ഷം കൂടി വൈകും ◆ ഇന്ത്യ- യുഎസ് വ്യാപാര കരാർ ഉടൻ നിർണായക ഘട്ടത്തിലെന്ന് മാർക്കോ റൂബിയോ ◆ രാജ്യത്തെ ഭവന വിപണിയിൽ പ്രതിസന്ധി; അത്യാഡംബര വീടുകൾ വാങ്ങാൻ ആളില്ല ◆ ഉപരോധ രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി ചെയ്‌ത് ഇന്ത്യ; ഇന്ധന കയറ്റുമതിയിൽ 43 ശതമാനം വർധനവ് ◆

600 കോടി രൂപയുടെ ഓർഡർ ബുക്ക് ലക്ഷ്യമിട്ട് ജെഎസ്ഡബ്ല്യു വൺ പ്ലാറ്റ്ഫോം

ചെന്നൈ: 2025 സാമ്പത്തിക വർഷത്തോടെ 600 കോടി രൂപയുടെ ഓർഡർ ബുക്കാണ് ലക്ഷ്യമിടുന്നതെന്നും, ഈ വർഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 22 സ്റ്റോറുകൾ കൂടി തുറക്കാൻ പദ്ധതിയിടുന്നതായും ജെഎസ്ഡബ്ല്യു വൺ പ്ലാറ്റ്ഫോം അറിയിച്ചു. സജ്ജൻ ജിൻഡാലിന്റെ നേതൃത്വത്തിലുള്ള ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ ഇ-കൊമേഴ്‌സ് സംരംഭമാണ് ജെഎസ്ഡബ്ല്യു വൺ പ്ലാറ്റ്ഫോം. വെള്ളിയാഴ്ച തമിഴ്‌നാട്ടിലെ രണ്ടാമത്തേ സ്റ്റോർ കമ്പനി ചെന്നൈയിൽ തുറന്നു. നിലവിൽ കോയമ്പത്തൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ സ്റ്റോറുകൾ ഉണ്ടെന്നും ഇപ്പോൾ ബെംഗളൂരുവിലും ചെന്നൈയിലും ഓരോ സ്റ്റോറുകൾ കൂടി തുറന്ന് തങ്ങളുടെ കാൽപ്പാടുകൾ വിപുലീകരിക്കാൻ ഉദ്ദേശിക്കുന്നതായും കമ്പനി അറിയിച്ചു. ഇതിന് പുറമെ ഹൈദരാബാദ്, ട്രിച്ചി, മൈസൂർ, വിശാഖപട്ടണം, സേലം എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും ​​കമ്പനി പദ്ധതിയിടുന്നു.

ഈ സാമ്പത്തിക വർഷാവസാനത്തോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും (തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക) മഹാരാഷ്ട്രയിലും കമ്പനിക്ക് മൊത്തം 25 സ്റ്റോറുകൾ ഉണ്ടാകുമെന്നും കൊച്ചിയിൽ (കേരളത്തിൽ) ഒരു സ്റ്റോർ സോഫ്റ്റ് ലോഞ്ച് ചെയ്യുമെന്നും ജെഎസ്ഡബ്ല്യു വൺ പ്ലാറ്റ്ഫോം പറഞ്ഞു. ടെക്‌നോളജി പ്ലാറ്റ്‌ഫോമായ ജെഎസ്ഡബ്ല്യു വൺ പ്ലാറ്റ്‌ഫോമിന് ജെഎസ്ഡബ്ല്യു വൺ എംഎസ്എംഇ, ജെഎസ്ഡബ്ല്യു ഒൺ ഹോം (ബിസിനസ്-ടു-കൺസ്യൂമർ സംരംഭം) എന്നീ രണ്ട് ബിസിനസ് ഡിവിഷനുകളുണ്ട്. കൂടാതെ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ഈ പ്ലാറ്റ്‌ഫോമിനായി ഇതിനകം 250 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. 

X
Top