പ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍ബംഗ്ലാദേശിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് പുതിയ നിയന്ത്രണവുമായി ഇന്ത്യകമ്യൂട്ടഡ് പെന്‍ഷന് പൂര്‍ണ്ണ നികുതി ഇളവ് നല്‍കി പുതിയ ആദായ നികുതി ബില്‍വ്യവസായ സംരംഭങ്ങള്‍ ഇനി അതിവേഗം; അനുമതികളും നടപടിക്രമങ്ങളും എളുപ്പത്തിലാക്കി കെ-സ്വിഫ്റ്റ്എണ്ണയ്ക്കായി ആഫ്രിക്കയിലേക്ക് കണ്ണെറിഞ്ഞ് ഇന്ത്യൻ കമ്പനികൾ

4 ശതമാനം പ്രീമിയത്തില്‍ ഓഹരി ലിസ്റ്റ് ചെയ്ത് ജെഎസ്ഡബ്ല്യു സിമന്റ്

മുംബൈ: ജെഎസ്ഡബ്ല്യു സിമന്റ് ഓഹരികള്‍ വ്യാഴാഴ്ച 4 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തു. 153.5 രൂപയില്‍ എന്‍എസ്ഇയിലും 153 രൂപയില്‍ ബിഎസ്ഇയിലും ഓഹരി എത്തി. 139-147 രൂപയായിരുന്നു ഐപിഒ വില.

നേരത്തെ 3600 കോടി രൂപയുടെ ഐപിഒ 7.77 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. ഗ്രേ മാര്‍ക്കറ്റ് പ്രകടനത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട വിലയിലാണ് ഓഹരിയില്‍ ട്രേഡിംഗ് ആരംഭിച്ചത്. 3 ശതമാനം പ്രീമിയമായിരുന്നു ലിസ്റ്റിംഗില്‍ പ്രതീക്ഷിച്ചിരുന്നത്.

പാരിസ്ഥിതിക സൗഹാര്‍ദ്ദ സിമന്റായ ഗ്രീന്‍ സിമന്റിന്റെ നിര്‍മ്മാതാക്കളായ ജെഎസ്ഡബ്ല്യു സിമന്റിന് അതുകൊണ്ടുതന്നെ മറ്റ് കമ്പനികളെ അപേക്ഷിച്ച് സ്വീകാര്യത കൂടുമെന്ന് ആന്ദന്ദ് രതയിലെ നരേന്ദ്ര സോളങ്കി പറഞ്ഞു. കൂടാതെ ഗ്രാന്യുലേറ്റഡ് ബ്ലാസ്റ്റ് ഫര്‍നേസ് സ്ലാഗിന്റെ 84 ശതമാനം വിപണി വിഹിതം കമ്പനി കൈയ്യാളുന്നു.

2009 ല്‍ ഇന്ത്യയുടെ തെക്കന്‍ മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ജെഎസ്ഡബ്ല്യു സിമന്റ്, ഇന്ത്യയില്‍ ഏഴ് പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. സ്ഥാപിത ഗ്രൈന്‍ഡിംഗ് ശേഷി 20.60 എംഎംടിപിഎയില്‍ നിന്ന് 40.85 എംഎംടിപിഎ ആയും സ്ഥാപിത ക്ലിങ്കര്‍ ശേഷി 6.44 എംഎംടിപിഎയില്‍ നിന്ന് 13.04 എംഎംടിപിഎ ആയും ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്.

കൂടാതെ, മൊത്തം ശേഷി 60.00 എംഎംടിപിഎ ആക്കി ഉയര്‍ത്താനും ഉദ്ദേശിക്കുന്നു. അഗ്രസീവ് ഐപിഒ പ്രൈസിംഗാണെങ്കിലും ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഹോള്‍ഡ് ചെയ്യാന്‍ പറ്റുന്ന ഓഹരിയാണ് കമ്പനിയുടേത്, സോളങ്കി അറിയിച്ചു.

X
Top