യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ജെഎസ്ഡബ്ല്യു സിമന്റ് ഓഹരിയുടെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയത്തില്‍ ഇടിവ്

മുംബൈ: പ്രാരംഭ പബ്ലിക് ഓഫറിംഗിന് (ഐപിഒ) തയ്യാറെടുക്കുന്ന ജെഎസ്ഡബ്ല്യു സിമന്റിന്റെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം 12 ശതമാനത്തില്‍ നിന്നും 8 ശതമാനമായി കുറഞ്ഞു. 139-147 ഓഹരി വില നിശ്ചയിച്ചിരിക്കുന്ന ഐപിഒ സബ്‌സ്‌ക്രിപ്ഷനായി തുറക്കുന്നത് ഓഗസ്റ്റ് 7 നാണ്.

2009 ല്‍ ഇന്ത്യയുടെ തെക്കന്‍ മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ജെഎസ്ഡബ്ല്യു സിമന്റ്, ഇന്ത്യയില്‍ ഏഴ് പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. സ്ഥാപിത ഗ്രൈന്‍ഡിംഗ് ശേഷി 20.60 എംഎംടിപിഎയില്‍ നിന്ന് 40.85 എംഎംടിപിഎ ആയും സ്ഥാപിത ക്ലിങ്കര്‍ ശേഷി 6.44 എംഎംടിപിഎയില്‍ നിന്ന് 13.04 എംഎംടിപിഎ ആയും ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. കൂടാതെ, മൊത്തം ശേഷി 60.00 എംഎംടിപിഎ ആക്കി ഉയര്‍ത്താനും ഉദ്ദേശിക്കുന്നു.

3600 കോടി രൂപയുടെ ഐപിഒയാണ് കമ്പനി നടത്തുന്നത്.

X
Top