
മുംബൈ: പ്രാരംഭ പബ്ലിക് ഓഫറിംഗിന് (ഐപിഒ) തയ്യാറെടുക്കുന്ന ജെഎസ്ഡബ്ല്യു സിമന്റിന്റെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം 12 ശതമാനത്തില്‍ നിന്നും 8 ശതമാനമായി കുറഞ്ഞു. 139-147 ഓഹരി വില നിശ്ചയിച്ചിരിക്കുന്ന ഐപിഒ സബ്‌സ്‌ക്രിപ്ഷനായി തുറക്കുന്നത് ഓഗസ്റ്റ് 7 നാണ്.
2009 ല്‍ ഇന്ത്യയുടെ തെക്കന്‍ മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ജെഎസ്ഡബ്ല്യു സിമന്റ്, ഇന്ത്യയില്‍ ഏഴ് പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. സ്ഥാപിത ഗ്രൈന്‍ഡിംഗ് ശേഷി 20.60 എംഎംടിപിഎയില്‍ നിന്ന് 40.85 എംഎംടിപിഎ ആയും സ്ഥാപിത ക്ലിങ്കര്‍ ശേഷി 6.44 എംഎംടിപിഎയില്‍ നിന്ന് 13.04 എംഎംടിപിഎ ആയും ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. കൂടാതെ, മൊത്തം ശേഷി 60.00 എംഎംടിപിഎ ആക്കി ഉയര്‍ത്താനും ഉദ്ദേശിക്കുന്നു.
3600 കോടി രൂപയുടെ ഐപിഒയാണ് കമ്പനി നടത്തുന്നത്.