
ജെഎസ്‌ഡബ്ല്യു സിമന്റ് ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ഓഗസ്റ്റ് 7ന് തുടങ്ങും. ഓഗസ്റ്റ് 11 വരെയാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്. 139-147 രൂപയാണ് ഇഷ്യു വില. 102 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ഓഗസ്റ്റ് 14ന് ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ് ചെയ്യും.
ജെഎസ്‌ഡബ്ല്യു സിമന്റ്‌സ് 3600 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കുന്നത്. 1600 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 2000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്) ഉള്‍പ്പെട്ടതാണ് ഐപിഒ.
ഒഎഫ്‌എസ് വഴി പ്രൊമോട്ടര്‍മാരും നിലവിലുള്ള ഓഹരിയുടമകളുമാണ് ഓഹരി വില്‍പ്പന നടത്തുന്നത്. കമ്പനി ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 800 കോടി രൂപ രാജസ്ഥാനിലെ നാഗൂരില്‍ നിര്‍മിക്കുന്ന പുതിയ സിമന്റ് യൂണിറ്റിനായും 520 കോടി രൂപ കടം തിരിച്ചടക്കുന്നതിനും വിനിയോഗിക്കും.
ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു.
ഉയര്‍ന്ന ഇഷ്യു വിലയുടെ അടിസ്ഥാനത്തില്‍ 20,185 കോടി രൂപയായിരിക്കും ജെഎസ്‌ഡബ്ല്യു സിമന്റിന്റെ വിപണിമൂല്യം.