ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സെബിയുമായുള്ള കേസ് ഒത്തുതീര്‍പ്പാക്കി ജെപി മോര്‍ഗന്‍ ചേസ്

മുംബൈ: നിയമന ലംഘന കേസില്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യുമായി ഒത്തുതീര്‍പ്പുണ്ടാക്കിയിരിക്കയാണ് ജെപി മോര്‍ഗന്‍ ചേസ് , 22 ലക്ഷം രൂപയാണ് കേസ് അവസാനിപ്പിക്കുന്നതിന് കമ്പനി നല്‍കിയത്. രജിസ്റ്റര്‍ ചെയ്ത എഫ്പിഐയായ ഫിഡലിറ്റി ഇന്‍വെസ്റ്റ്‌മെന്റ്‌സ് മണി മാനേജ്‌മെന്റ് ഇന്‍കോര്‍പ്പറേഷന്‍ (എഫ്‌ഐഎംഎം) അതിന്റെ അനുബന്ധ ഫിഡലിറ്റി മാനേജ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് കമ്പനി എല്‍എല്‍സിയുമായി (എഫ്എംആര്‍സി) ലയിച്ചിരുന്നു.

ഈകാര്യം ജെപി മോര്‍ഗന്‍ ചേസ് സമയത്ത് സെബിയെ ധരിപ്പിച്ചില്ല എന്നാണ് കേസ്. ഫിഡലിറ്റി ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ നിയുക്ത നിക്ഷേപ പങ്കാളിയായിരുന്നു ജെപി മോര്‍ഗന്‍. എന്നാല്‍ സെബി നടത്തിയ അന്വേഷണത്തില്‍ ലയന ശേഷം എഫ്‌ഐഎംഎം പ്രവര്‍ത്തനം അവസാനിപ്പിച്ചതായി കണ്ടെത്തി.

രജിസ്റ്റര്‍ ചെയ്ത എഫ്പിഐ പ്രവര്‍ത്തനം നിര്‍ത്തിയ കാര്യം അറിയിക്കുന്നതിലെ വീഴ്ച മാര്‍ക്കറ്റ് റെഗുലേറ്റര്‍ കണ്ടെത്തുകയായിരുന്നു. മാത്രമല്ല ലയനശേഷം രൂപപ്പെട്ട എഫ്എംആര്‍സി ഇന്ത്യന്‍ സെക്യൂരിറ്റി മാര്‍ക്കറ്റില്‍ പ്രവര്‍ത്തനം തുടര്‍ന്നു. എന്നാല്‍ അവര്‍ക്ക് എഫ്പിഐ രജിസ്‌ട്രേഷനുണ്ടായിരുന്നില്ല.

X
Top