ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ജോയ് ആലുക്കാസ് 2300 കോടി രൂപയുടെ ഐപിഒ പിന്‍വലിച്ചു

കൊച്ചി: 2300 കോടി സമാഹരിക്കുന്നതിനായി നടത്താനിരുന്ന ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) പ്രമുഖ ജ്വല്ലറി ബ്രാന്റായ ജോയ് ആലുക്കാസ്, പിന്‍വലിച്ചു. കാരണം വ്യക്തമല്ല. കേരളത്തില്‍ നിന്നുള്ള ജോയ് ആലുക്കാസിന് നിലവില്‍ രാജ്യത്തെ 68 നഗരങ്ങളില്‍ ഷോറൂമുകളുണ്ട്.

സമാഹരിക്കുന്ന തുകയില്‍ നിന്നും 14 ബില്യണ്‍ രൂപ കടബാധ്യതകള്‍ മൂന്‍കൂട്ടി തീര്‍ക്കുന്നതിന് ഉപയോഗിക്കുമെന്ന് കമ്പനി സമര്‍പ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് പറഞ്ഞിരുന്നു. എഡില്‍വേയ്‌സ്, മോതിലാല്‍ ഓസ്വാള്‍, ഹൈതോങ് സെക്യൂരിറ്റീസ്, എസ്ബിഐ കാപിറ്റല്‍ മാര്‍ക്കറ്റ്‌സ് എന്നിവരെ ഐപിഒ ബുക്ക് റണ്ണര്‍മാരായി നിയമിക്കുകയും ചെയ്തു. ഈ സ്ഥാപനങ്ങളൊന്നും ഇക്കാര്യത്തില്‍ പ്രതികരണമറിയിച്ചിട്ടില്ല.

ലോകത്തെ രണ്ടാമത്തെ വലിയ സ്വര്‍ണവിപണിയാണ് നിലവില്‍ ഇന്ത്യ. വിലവര്‍ധനവ് കാരണം മഞ്ഞലോഹത്തിന്റെ ഉപഭോഗം രാജ്യത്ത് മൂന്ന് ശതമാനത്തോളം ഇടിഞ്ഞിരുന്നു.

X
Top