
ലൊസ് ആഞ്ചലസ്: കാൻസർ ബാധിച്ച് മരിച്ച സ്ത്രീയുടെ കുടുംബത്തിന് ജോൺസൺ ആൻഡ് ജോൺസൺ കമ്പനി 9.66 കോടി ഡോളർ പിഴ നൽകാൻ അമേരിക്കന്‍ കോടതി ഉത്തരവിട്ടു.
കമ്പനിയുടെ ബേബി പൗഡർ ജീവിതകാലം മുഴുവൻ ഉപയോഗിച്ചതാണ് കാൻസർ ബാധിക്കാൻ കാരണമെന്ന് ആരോപിച്ച് നൽകിയ ഹർജിയിലാണ് ലൊസ് അഞ്ചലസ കോടതി ഉത്തരവ്.
2021ൽ മരിച്ച മേ മൂർ എന്ന സ്ത്രീക്ക് പ്രത്യേകതരം കാന്‍സര്‍ ബാധിച്ചതിൽ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി ഉത്തരവാദികളാണ് എന്നാണ് കോടതിയുടെ കണ്ടെത്തൽ. പൗഡർ സ്ഥിരമായി ഉപയോഗിച്ചാൽ ഉണ്ടാകാനിടയുള്ള ആരോഗ്യപരമായ അപകടങ്ങൾ കമ്പനി മറച്ചുവച്ചെന്നാരോപിച്ചായിരുന്നു കേസ്.
വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് കമ്പനി പ്രതികരിച്ചു. കന്പനിക്കെതിരെ നേരത്തെയും നിരവധി പരാതികൾ ഉയർന്നിരുന്നു.