
മുംബൈ: 160 കോടി രൂപ മൂല്യമുള്ള പുതിയ ഓർഡറുകൾ ലഭിച്ചതായി അറിയിച്ച് ജോൺ കോക്കറിൽ ഇന്ത്യ. ജിൻഡാൽ സ്റ്റീൽ ഒഡീഷയിൽ നിന്നാണ് കമ്പനിക്ക് ഓർഡർ ലഭിച്ചത്. ഓർഡർ അറിയിപ്പിന് പിന്നാലെ ജോൺ കോക്കറിൽ ഇന്ത്യ ഓഹരി 8.91 ശതമാനം മുന്നേറി 1314 രൂപയിലെത്തി.
ജിൻഡാൽ സ്റ്റീലിന്റെ ഒഡീഷയിലെ പ്ലാന്റിലേക്ക് ഗാൽവാനൈസിംഗ് ലൈൻ (സിജിഎൽ-2) വിതരണം ചെയ്യുന്നതിനായി ഓർഡർ നേടിയതായും. പ്രസ്തുത ഓർഡറിൽ സിജിഎൽ-2ന്റെ രണ്ട് വർഷത്തേക്കുള്ള സ്പെയർ വിതരണം ഉൾപ്പെടുന്നതായും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
റിവേഴ്‌സിബിൾ കോൾഡ് റോളിംഗ് മില്ലുകളുടെ ആശയം, നിർമ്മാണം, സ്ഥാപിക്കൽ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ജോൺ കോക്കറിൽ ഇന്ത്യ. പ്രോസസ്സിംഗ് ലൈനുകൾ, റോളിംഗ് മില്ലുകൾ, തെർമൽ, കെമിക്കൽ പ്രക്രിയകൾ എന്നീ മേഖലകളിൽ ഇത് വിപുലമായ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, റഷ്യ എന്നിവിടങ്ങളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്.