എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

അമേരിക്കയിൽ മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലയില്‍ തൊഴിലവസരങ്ങള്‍

ന്യൂയോർക്ക്: യുഎസിലെ തൊഴിലവസരങ്ങൾ 2021ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ. സെപ്റ്റംബറിലെ കണക്ക് പ്രകാരമാണിത്.

തൊഴിൽ വിപണിയിലെ മാന്ദ്യത്തിന് അനുസൃതമായി പിരിച്ചുവിടലുകൾ ഉയർന്നിട്ടുണ്ട്. ലഭ്യമായ തൊഴിൽ അവസരങ്ങൾ ഓഗസ്റ്റിലെ 7.86 ദശലക്ഷത്തിൽ നിന്ന് സെപ്റ്റംബറിൽ 7.44 ദശലക്ഷമായി കുറഞ്ഞു.

ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് ജോബ് ഓപ്പണിങ്, ലേബർ ടേൺഓവർ സർവേ ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരമാണിത്.

അമേരിക്കയിൽ കഴിഞ്ഞ രണ്ട് വർഷമായി തൊഴിലവസരങ്ങൾ താഴ്ന്ന പ്രവണതയാണ് കാണിക്കുന്നത്. ഈ റിപ്പോർട്ട് വ്യവസായ മേഖലകളിലുടനീളം ഒഴിവുകൾ കുറഞ്ഞതായി കാണിക്കുന്നുണ്ട്.

2023 ജനുവരിക്ക് ശേഷമാണ് പിരിച്ചുവിടലുകളുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയത്. അതേസമയം കുറച്ച് തൊഴിലാളികൾ സ്വമേധയാ ജോലി ഉപേക്ഷിച്ചിട്ടുണ്ട്.

ബോയിങ് കമ്പനി തൊഴിലാളികളുടെ പണിമുടക്കും വിനാശകരമായ ചുഴലിക്കാറ്റുകളും തൊഴിൽ വിപണിയെയും ബാധിക്കുന്നുണ്ട്.

X
Top