ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

ടിസിഎസിലെ തൊഴില്‍ നഷ്ടം 30,000 കടന്നു

ടാറ്റ എന്ന ബ്രാന്‍ഡ് ഇന്ത്യക്കാരെ സംബന്ധിച്ച് ഒരു വികാരമാണ്. രത്തന്‍ ടാറ്റ വിടപറഞ്ഞ വര്‍ഷം പിന്നിടുമ്പോഴും ഈ വികാരത്തിന് ഒരു കുറവും വന്നിട്ടില്ല. ടാറ്റ ഗ്രൂപ്പിന്റെ ഫ്‌ലാഗ്ഷിപ്പ് കമ്പനി ടിസിഎസ് തന്നെയാണ്.

രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. രാജ്യത്തെ ഏറ്റവും മികച്ച സ്വകാര്യ തൊഴില്‍ദാതാക്കളില്‍ ഒന്നുകൂടിയാണിത്. എന്നാല്‍ നിലവില്‍ കമ്പനി വാര്‍ത്തകളില്‍ നിറയുന്നത് തൊഴില്‍ നഷ്ടങ്ങളുടെ പേരിലാണ്.

വെട്ടിക്കുറവിന്റെ മൂന്നാം പാദം
ഇക്കഴിഞ്ഞ ദിവസമാണ് കമ്പനിയുടെ മൂന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചത്. ഈ റിപ്പോര്‍ട്ട് പ്രകാരം കമ്പനിയുടെ പിരിച്ചുവിടലുകള്‍ തുടരുകയാണ്. 2025 ഒക്ടോബര്‍- ഡിസംബര്‍ (Q3 FY26) കാലയളവില്‍ ഐടി കമ്പനി 11,151 ജീവനക്കാരെ വെട്ടിക്കുറച്ചിട്ടുണ്ട്.

ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ ഏകദേശം 19,755 ജീവനക്കാര്‍ പുറത്തുപോയിരുന്നു. അതായത് നടപ്പു സാമ്പത്തിക വര്‍ഷത്തെ 2 പാദങ്ങളില്‍ മാത്രം കമ്പനിയുടെ തൊഴില്‍ നഷ്ടം 30,000 കടന്നു. 2025 ഡിസംബര്‍ കണക്കുകള്‍ പ്രകാരം ടിസിഎസിലെ മൊത്തം ജീവനക്കാരുടെ എണ്ണം 5,82,163 ആണ്. സെപ്റ്റംബറില്‍ ഇത് 5,93,314 ആയിരുന്നു.

ടിസിഎസ് പുനഃസംഘടന
ഓരോ പാദം കഴിയുമ്പോറും ടിസിഎസിലെ ജീവനക്കാരുടെ എണ്ണം കുറഞ്ഞുവരുന്ന ഒരു ട്രെന്‍ഡാണ് നിലവില്‍ കണ്ടുവരുന്നത്. 2025 ജൂലൈയില്‍ കമ്പനി പ്രഖ്യാപിച്ച പുനര്‍നിര്‍മ്മാണ പ്രക്രിയയുടെ ഭാഗമാണ് നിലവിലെ തൊഴില്‍ നഷ്ടങ്ങള്‍. മികച്ച ഭാവിയും, ഉല്‍പ്പാദനക്ഷമതയും ലക്ഷ്യമിട്ട് കമ്പനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ (എഐ) ശ്രദ്ധ കേന്ദ്രീകരിച്ചത് മനുഷ്യര്‍ക്ക് വിനയായി.

മൂന്നാം പാദത്തില്‍ ഐടി മേഖലയില്‍െ തൊഴിലില്ലായ്മ നിരക്ക് 13.5% ആയി വര്‍ധിച്ചിട്ടുണ്ട്. മുന്‍ പാദത്തില്‍ ഇത് 13.3% ആയിരുന്നു. വിവിധ റോളുകള്‍ പുനഃക്രമീകരിച്ചതും, കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി എഐ, ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതുമാണ് ഇതിനുള്ള പ്രധാന കാരണങ്ങള്‍.

യുവത്വത്തെ തേടി ടിസിഎസ്
അതേസമയം ടിസിഎസ് ലക്ഷ്യമിടുന്ന മേഖലകളില്‍ പുതുമുഖങ്ങളുടെ നിയമനം വര്‍ധിപ്പിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ലോകത്തിലെ ഏറ്റവും വലിയ എഐ അധിഷ്ഠിത സാങ്കേതിക സേവന ദാതാവായി മാറാന്‍ കമ്പനി പ്ലാന്‍ ചെയ്യുന്നു.

മാറ്റങ്ങള്‍ അതിവേഗം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള യുവത്വങ്ങളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കമ്പനിയുടെ വാര്‍ഷിക വരുമാനത്തിലേക്കുള്ള എഐ സേവനങ്ങളുടെ സംഭാവന നിലവില്‍ 1.8 ബില്യണ്‍ ഡോളര്‍ ആണെന്ന് ടിസിഎസ് സിഇഒ കെ. കൃതിവാസന്‍ പറഞ്ഞു. പിരിച്ചുവിടലുകള്‍ക്കിടയിലും കമ്പനി ലക്ഷ്യം വയ്ക്കുന്ന മേഖലകളിലെ നിമയന നിരക്ക് ഉയരുന്നുവെന്നത് ശ്രദ്ധേയമാണ്.

ഏറ്റവും വലിയ സ്വകാര്യ തൊഴില്‍ദാതാവ്
പിരിച്ചുവിടലുകള്‍ വര്‍ധിച്ചെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തൊഴില്‍ദാതാവ് എന്ന ഖ്യാതി ടിസിഎസ് നിലനിര്‍ത്തുന്നു. വളര്‍ച്ച മാന്ദ്യം, ചെലവ് ഒപ്റ്റിമൈസേഷന്റെ ആവശ്യകത, എഐ/ ഡിജിറ്റല്‍ കഴിവുകളിലേക്കുള്ള മാറ്റം എന്നിങ്ങനെ പലതിലേയ്ക്കും ഈ ഐടി ട്രെന്‍ഡ് വിരല്‍ചൂണ്ടുന്നു.

ഭാവിയില്‍ എഐ എത്രമാത്രം പ്രധാനമാണെന്നു വ്യക്തമാക്കുന്നതാണ് കമ്പനിയുടെ നീക്കങ്ങള്‍. ഇവിടെ കമ്പനി നിയമനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. പുനഃസംഘടന വഴി മാര്‍ജിനുകള്‍ സംരക്ഷിക്കാനും, ഭാവിയിലെ വളര്‍ച്ചയ്ക്ക് തയ്യാറെടുക്കാനും കമ്പനി ലക്ഷ്യമിടുന്നു.

X
Top