ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

2,277 കോടിയുടെ ഓർഡറുകൾ നേടി ജെഎംസി പ്രോജക്‌ട്‌സ്

മുംബൈ: ആഭ്യന്തര വിപണിയിൽ നിന്ന് 2,277 കോടി രൂപയുടെ പുതിയ ഓർഡറുകൾ ലഭിച്ചതായി ജെഎംസി പ്രോജക്‌ട്‌സ് (ഇന്ത്യ) അറിയിച്ചു. ഈ അറിയിപ്പിന് പിന്നാലെ കമ്പനിയുടെ ഓഹരി 3.69 ശതമാനം മുന്നേറി 114.10 രൂപയിലെത്തി.

മൊത്തം ഓർഡറുകളിൽ 1,497 കോടി രൂപയുടെ ജല പദ്ധതികൾക്കുള്ള ഓർഡറും 780 കോടി രൂപയുടെ കെട്ടിട ഫാക്ടറി (ബി ആൻഡ് എഫ്) നിർമ്മാണത്തിനുള്ള ഓർഡറും ഉൾപ്പെടുന്നതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

ജല വിഭാഗത്തിന് ലഭിച്ച ഈ പുതിയ ഓർഡറുകൾ നിർദിഷ്ട ബിസിനസിലെ തങ്ങളുടെ നേതൃത്വവും കഴിവുകളും ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് ജെഎംസി പ്രോജക്‌ട്‌സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എസ്. കെ. ത്രിപാഠി പറഞ്ഞു.

സിവിൽ കൺസ്ട്രക്‌ഷൻ, ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഇപിസി കമ്പനികളിൽ ഒന്നാണ് കൽപ്പതരു പവർ ട്രാൻസ്മിഷന്റെ ഉപസ്ഥാപനമായ ജെഎംസി പ്രോജക്ട്സ് (ഇന്ത്യ) (ജെഎംസി). കെട്ടിടങ്ങൾ ഫാക്ടറികൾ (ബി ആൻഡ് എഫ്), ജലം, നഗര അടിസ്ഥാന സൗകര്യങ്ങൾ, ഹെവി സിവിൽ എന്നിവയുടെ നിർമ്മാണത്തിൽ കമ്പനി ശ്രദ്ധ കേന്ദ്രികരിക്കുന്നു.

X
Top