ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

74 ശതമാനം വിപണി വിഹിതവുമായി ജിയോയുടെ മുന്നേറ്റം

മുംബൈ: 2025 മാര്‍ച്ച് മാസത്തില്‍ വരിക്കാരുടെ എണ്ണത്തില്‍ മികച്ച മുന്നേറ്റം നടത്തി റിലയന്‍സ് ജിയോ. 2.17 ദശലക്ഷം പുതിയ വരിക്കാരെയാണ് ജിയോ മാര്‍ച്ച് മാസത്തില്‍ കൂട്ടിച്ചേര്‍ത്തത്.

മാര്‍ച്ചില്‍ മൊത്തം കമ്പനികള്‍ക്ക് കൂട്ടിച്ചേര്‍ക്കാനായത് 2.93 മില്യണ്‍ വരിക്കാരെയാണെന്ന് ട്രായ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഇതില്‍ 2.17 ദശലക്ഷവും ജിയോയുടെ സംഭാവനയാണ്. പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ ഡാറ്റ ട്രായ് പുറത്തുവിട്ടു.

പുതിയ വരിക്കാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ 74 ശതമാനം വിപണി വിഹിതമാണ് ജിയോ കൈയ്യാളുന്നത്. മേഖലയുടെ വിവിധ വിഭാഗങ്ങളിലായി 70 ശതമാനം വിപണി വിഹിതത്തോടെ ജിയോ മേധാവിത്തം തുടരുകയാണ്.

വിവിധ വിഭാഗങ്ങളിലായി എയര്‍ടെലിനെ അപേക്ഷിച്ച് രണ്ട് മടങ്ങ് കൂടുതലാണ് ജിയോയുടെ പുതിയ സബ്‌സ്‌ക്രൈബര്‍മാര്‍. വിഎല്‍ആര്‍ സബ്‌സ്‌ക്രൈബേഴ്‌സ്, വയര്‍ലെസ്, വയര്‍ലൈന്‍, 5ജി എയര്‍ഫൈബര്‍ തുടങ്ങിയ വിഭാഗങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടും.

പുതിയ വിഎല്‍ആര്‍ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ 86 ശതമാനമാണ് ജിയോയുടെ വിപണി വിഹിതം. 5.03 മില്യണ്‍ വരിക്കാരെയാണ് ഈ വിഭാഗത്തില്‍ കൂട്ടിച്ചേര്‍ത്തത്.

കണക്റ്റിവിറ്റി ഇന്‍ഡസ്ട്രിയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വിഭാഗമായ 5ജി എഫ്ഡബ്ല്യുഎ മേഖലയില്‍ ജിയോയ്ക്ക് 82 ശതമാനം വിപണി വിഹിതമുണ്ട്.

5.57 മില്യണ്‍ സബ്‌സ്‌ക്രൈബര്‍മാരാണ് 2025 മാര്‍ച്ചിലെ കണക്കനുസരിച്ച് ഈ മേഖലയിലുള്ളത്.

X
Top