ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച ഇടിഞ്ഞതായി സര്‍വേഇന്ധന വില ഉയർന്നതോടെ വിമാനയാത്രാ നിരക്കുകള്‍ വര്‍ധിച്ചേക്കുംജിഎസ്ടി വരുമാനത്തില്‍ 8.5 ശതമാനം വര്‍ദ്ധനയുപിഐ ഇടപാടുകളിൽ ഇടിവ്ഈ വര്‍ഷത്തെ വിവാഹ സീസണില്‍ 48 ലക്ഷത്തോളം വിവാഹങ്ങള്‍ നടന്നേക്കും; ഇന്ത്യക്കാർ ചെലവാക്കാന്‍ പോകുന്നത് 6 ലക്ഷം കോടി രൂപ

നിരവധി സ്ട്രീമിങ് സേവനങ്ങളുമായി പുതിയ പ്ലാൻ അവതരിപ്പിച്ച് ജിയോ

നിരവധി സ്ട്രീമിങ് സേവനങ്ങളും ഒപ്പം 30 എംബിപിഎസ് സ്പീ‍ഡുള്ള ഡാറ്റയും നൽകുന്ന പ്ലാന്‍ എയർഫൈബർ,ജിയോഫൈബർ ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചു ജിയോ.

15 ആപ്പുകളുടെ പ്രീമിയം സ്ട്രീമിങ് സേവനങ്ങളെല്ലാം സൗജന്യമായി ഈ പ്ലാനിനൊപ്പം ലഭിക്കുമെന്നതാണ് പ്രത്യേകത. നെറ്റ്ഫ്ലിക്സ്, പ്രൈം, ഹോട്​സ്റ്റാർ, സോണി ലിവ് തുടങ്ങിയ ആപ്പുകളാവും ഉണ്ടാകുക. 888 രൂപയാണ് പ്രതിമാസം നിരക്ക്.

800-ലധികം ഡിജിറ്റൽ ടിവി ചാനലുകളിലേക്കുള്ള പ്രവേശനവും ഇതിൽ ഉൾപ്പെടുന്നു. നിലവിലുള്ളവർക്കും പുതിയ ഉപയോക്താക്കൾക്കും 50 ദിവസത്തേക്ക് സൗജന്യ ആക്‌സസ് നൽകുന്ന ‘ ഐപിഎൽ ധനാ ധന്’ എന്നതിനായുള്ള 50 ദിവസത്തെ വൗച്ചറും പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

ഈ ആനുകൂല്യം മെയ് 31 വരെ ലഭിക്കും.വേഗമേറിയ ഇന്റർനെറ്റ് ആക്‌സസ് ആവശ്യമുള്ളവർക്ക്, പ്രതിമാസം 1,499 രൂപയ്ക്ക് 300Mbps വരെ ഡൗൺലോഡ് വേഗതയുള്ള സമാന ആനുകൂല്യങ്ങളുള്ള ഒരു പ്ലാനും ജിയോ വാഗ്ദാനം ചെയ്യുന്നു.

ജിയോ അൺലിമിറ്റഡ് ബ്രോഡ്‌ബാൻഡ് പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒടടി സബ്‌സ്‌ക്രിപ്‌ഷനുകൾ ഇവയാണ്-

  • നെറ്റ്ഫ്ലിക്സ്(ബേസിക്)
  • പ്രൈം വിഡിയോ (Lite)
  • ജിയോ സിനിമ പ്രീമിയം
  • ഡിസ്നി പ്ലസ് ഹോട്​സ്റ്റാർ
  • സോണി ലിവ്
  • സീ5
  • സൺ നെക്സ്റ്റ്
  • ഹോയിചോ
  • ഡിസ്കവറി പ്ലസ്
  • ആൾട്ട് ബാലാജി
  • ഇറോസ് നൗ
  • ലയൺ‍സ്ഗേറ്റ് പ്ലേ
  • ഷെമറൂ മീ
  • ഡോക്യുബേ
  • എപികോണ്‍
  • ഇടിവി വിൻ‍(ജിയോ ടിവിയിലൂടെ)

X
Top