എല്ലാ സംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും, നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യംകേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍

റെക്കോർഡ് നേട്ടവുമായി റിലയൻസ് ജിയോ; പ്രതിമാസ ഡാറ്റാ ഉപയോഗം 1,000 കോടി ജിബിക്ക് മുകളിൽ

ഹൈദരാബാദ്: രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയ്ക്ക് റെക്കോർഡ് നേട്ടം. ഒരു മാസം കൊണ്ട് 1,000 കോടി ജിബി ഡേറ്റയാണ് ജിയോ വരിക്കാർ ഉപയോഗിച്ചത്.

2016ൽ ജിയോ ടെലികോം മേഖലയിലേക്ക് പ്രവേശിക്കുമ്പോൾ രാജ്യത്തെ എല്ലാ നെറ്റ്‌വർക്കുകളിലെയും ഒരു വർഷത്തെ ആകെ ഡേറ്റ ഉപഭോഗം 460 കോടി ജിബി മാത്രമായിരുന്നു.

അതേസമയം, 2023 മാർച്ച് പാദത്തിലെ ജിയോ നെറ്റ്‌വർക്കിലെ ഡേറ്റ ഉപഭോഗം 3030 കോടി ജിബിയുമായിരുന്നു.

രാജ്യത്ത് അതിവേഗം മിക്ക നഗരങ്ങളിലും 5ജി വിന്യസിച്ചതോടെയാണ് ജിയോയുടെ ഡേറ്റാ ഉപഭോഗം കുത്തനെ ഉയർന്നത്. ജിയോ ഉപയോക്താക്കൾ ഇപ്പോൾ ഓരോ മാസവും ശരാശരി 23.1 ജിബി ഡേറ്റ ചെലവഴിക്കുന്നുണ്ട്.

രണ്ട് വർഷം മുൻപ് വരെ ഇത് പ്രതിമാസം 13.3 ജിബി ഡേറ്റ മാത്രമായിരുന്നു. അതായത് ഓരോ ജിയോ ഉപയോക്താവും രണ്ട് വർഷം കൊണ്ട് 10 ജിബി കൂടുതൽ ഡേറ്റ പ്രതിമാസം ഉപയോഗിക്കാൻ തുടങ്ങിയിരുന്നു.

ജിയോ നെറ്റ്‌വർക്കിലെ ഡേറ്റ ഉപഭോഗം ടെലികോം മേഖലയിലെ മൊത്തം ഉപഭോഗ ശരാശരിയേക്കാൾ വളരെ കൂടുതലാണ്.

കഴിഞ്ഞ പാദത്തിലെ റിപ്പോര്‍ട്ടുകൾ പ്രകാരം 2023 മാർച്ചോടെ ജിയോ 60,000 സൈറ്റുകളിൽ 3.5 ലക്ഷത്തിലധികം 5ജി സെല്ലുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.

രാജ്യത്തുടനീളമുള്ള 2,300 ലധികം നഗരങ്ങളും പട്ടണങ്ങളും 5ജി കവറേജിന് കീഴിൽ വന്നിട്ടുണ്ട്.

ഇതോടൊപ്പം തന്നെ ജിയോ ഉപയോക്താക്കൾ 5ജി സേവനങ്ങൾ കൂടുതലായി ഉപയോഗിക്കാനും തുടങ്ങി. 2023 അവസാനത്തോടെ രാജ്യത്തുടനീളം 5ജി കവറേജ് ലഭ്യമാക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്.

5ജിയ്ക്കൊപ്പം അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ എയർഫൈബറും ജിയോ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

ഫൈബറും എയർ ഫൈബറും ഉപയോഗിച്ച് 10 കോടി വീടുകളിലേക്ക് കണക്ഷൻ നൽകാനാണ് ജിയോ ലക്ഷ്യമിടുന്നത്.

X
Top