ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ആദ്യ ടെസ്ല ഫാക്ടറിക്കായി റിലയന്‍സ് ജിയോ സ്വകാര്യ 5 ജി നെറ്റ് വര്‍ക്ക് സ്ഥാപിക്കും

ന്യൂഡല്‍ഹി: സ്വകാര്യ 5 ജി നെറ്റ്വര്‍ക്ക് സജ്ജീകരണത്തിന് റിലയന്‍സ് ജിയോ-ടെസ്ല ചര്‍ച്ചകള്‍ നടക്കുന്നു. ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തതാണിക്കാര്യം. എലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഇലക്ട്രിക് വാഹന നിര്‍മ്മാതാവ് ഇന്ത്യയില്‍ ആദ്യത്തെ നിര്‍മ്മാണ കേന്ദ്രം സ്ഥാപിച്ചേയ്ക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ചര്‍ച്ചകള്‍ക്കായി കമ്പനി പ്രതിനിധികള്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്.

അതിനിടയിലാണ് ടെസ്ലയ്ക്ക് വേണ്ടി സ്വകാര്യ 5 ജി നെറ്റ് വര്‍ക്ക് സ്ഥാപിക്കാമെന്ന് ജിയോ വാഗ്ദാനം ചെയ്തത്. പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്ന വേഗതയില്‍ കൈകാര്യം ചെയ്യാന്‍ നെറ്റ് വര്‍ക്ക് കമ്പനിയെ സഹായിക്കും. കാര്‍ സൊല്യൂഷനുകളെയും ഓട്ടോമേറ്റഡ് ഉല്‍പാദന പ്രക്രിയകളെയും സംവിധാനം പിന്തുണയ്ക്കും.

ടെസ്ല കാറുകള്‍ ഇവിടെ നിര്‍മ്മിക്കുകയാണെങ്കില്‍ ഘടകങ്ങള്‍ക്ക് തീരുവ കുറയ്ക്കാന്‍ ഇന്ത്യ സന്നദ്ധമായേക്കുമെന്ന് അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യയിലെത്തിയ ടെസ്ല സംഘത്തില്‍ വിതരണ ശൃംഖല എക്‌സിക്യുട്ടീവുകളുണ്ടെന്നും അവര്‍ നിര്‍മ്മാണപദ്ധതികള്‍ തയ്യാറാക്കിയതായും ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയിലിന് എക്‌സ്‌ക്ലൂസീവ് ഷോറൂമുകള്‍ തുറക്കുന്നതും അജണ്ടയിലുണ്ട്.

X
Top