ഇന്ത്യയുടെ ‘ബ്രഹ്‌മോസ്’ വാങ്ങാൻ സൈപ്രസ്; 1.18 ബില്യൺ യൂറോയുടെ ഇടപാട്‌ആന്‍ഡമാന്‍ കടലില്‍ വൻതോതിൽ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിപ്രവചനങ്ങളെ കടത്തിവെട്ടി ഇന്ത്യ; 7.7% ജിഡിപിക്കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നിൽധവളപത്രം മുന്നോട്ടുവെക്കുന്നതെന്തൊക്കെ?ആഗോള സംഘർഷം: 20,000 കോടിയുടെ സൈനിക ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വരുമാനം ഇരട്ടിയായി

റിലയന്‍സ് ഗ്രൂപ്പിന് കീഴിലുള്ള ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് 2026 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. കമ്പനിയുടെ വാര്‍ഷിക മൊത്തം വരുമാനം മുന്‍വര്‍ഷത്തെ 518 കോടി രൂപയില്‍ നിന്ന് 1,020 കോടി രൂപയായി ഇരട്ടിയായി വര്‍ധിച്ചു. എന്നാല്‍, വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവ് വര്‍ധിച്ചതിനെത്തുടര്‍ന്ന് നാലാം പാദത്തിലെ അറ്റാദായത്തില്‍ 14 ശതമാനത്തിന്റെ കുറവുണ്ടായി (272.2 കോടി രൂപ).

പ്രവര്‍ത്തന മികവ് പരിഗണിച്ച് ഓഹരിയുടമകള്‍ക്ക് പ്രതി ഓഹരി 0.60 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

കമ്പനിയുടെ കീഴിലുള്ള വിവിധ വിഭാഗങ്ങള്‍ വലിയ നാഴികക്കല്ലുകളാണ് പിന്നിട്ടത്. ജിയോ ക്രെഡിറ്റിന്റെ ആസ്തി മൂല്യം 25,000 കോടി രൂപയും, ജിയോ പേയ്മെന്റ് സൊല്യൂഷന്റെ ഇടപാടുകള്‍ 50,000 കോടി രൂപയും കവിഞ്ഞു.

കൂടാതെ, ബ്ലാക്ക്റോക്കുമായി ചേര്‍ന്നുള്ള ഇന്‍വെസ്റ്റ്മെന്റ് വിഭാഗം വെറും ഒന്‍പത് മാസത്തിനുള്ളില്‍ 15,200 കോടി രൂപയുടെ ആസ്തി കൈവരിച്ചു. ജിയോഫിനാന്‍സ് ആപ്പ് ഇതിനോടകം 23 ദശലക്ഷം ഉപയോക്താക്കളെ സ്വന്തമാക്കിയതും കമ്പനിയുടെ ഡിജിറ്റല്‍ സ്വാധീനം വ്യക്തമാക്കുന്നു.

നേതൃനിരയിലും ജിയോ ഫിനാന്‍ഷ്യല്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. മെയ് 11 മുതല്‍ അന്നപൂര്‍ണ്ണ വെങ്കിട്ടരമണന്‍ ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി ചുമതലയേല്‍ക്കും. രാജ്യത്തെ 19,000-ത്തിലധികം പിന്‍ കോഡുകളില്‍ നിലവില്‍ സേവനം ലഭ്യമാണെന്നും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് എന്നിവ പ്രയോജനപ്പെടുത്തി സാധാരണക്കാരുടെ സാമ്പത്തിക ജീവിതം ലളിതമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും സിഇഒ ഹിതേഷ് സേതിയ വ്യക്തമാക്കി.

ജിയോ പേയ്മെന്റ്സ് ബാങ്കിന്റെ നിക്ഷേപ അടിത്തറയില്‍ 84 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 544 കോടി രൂപയിലെത്തി. ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് വിഭാഗവും 982 കോടി രൂപയുടെ പ്രീമിയം സമാഹരിച്ച് കരുത്ത് കാട്ടി. 2026 സാമ്പത്തിക വര്‍ഷം വളര്‍ച്ചയുടെ വര്‍ഷമായിരുന്നുവെന്നും, വരും വര്‍ഷങ്ങളില്‍ സുസ്ഥിരമായ വളര്‍ച്ചയും ഓഹരിയുടമകള്‍ക്ക് ദീര്‍ഘകാല മൂല്യവും ഉറപ്പാക്കുമെന്നും കമ്പനി അറിയിച്ചു.

സാമ്പത്തിക ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ബിഎസ്ഇയില്‍ കമ്പനിയുടെ ഓഹരി വില 1.10 ശതമാനം ഉയര്‍ന്ന് 243.95 രൂപയില്‍ ക്ലോസ് ചെയ്തു.

X
Top