ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസും അലിയന്‍സും ചേര്‍ന്ന് റീഇന്‍ഷൂറന്‍സ് സംരഭം ആരംഭിക്കുന്നു

മുംബൈ: ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡും (ജെഎഫ്എസ്എല്‍) അലിയന്‍സ് ഗ്രൂപ്പിന്റെ സബ്‌സിഡിയറിയായ അലിയന്‍സ് യൂറോപ്പ് ബിവിയും ചേര്‍ന്ന് ഇന്ത്യയില്‍ റീഇന്‍ഷൂറന്‍സ് സംരഭം ആരംഭിക്കുന്നു. ഇരു കമ്പനികള്‍ക്കും തുല്യപങ്കാളിത്തമുള്ള കമ്പനി രാജ്യത്തെ ഇന്‍ഷൂറന്‍സ് വിപണിയാണ് ലക്ഷ്യം വയ്ക്കുന്നത്. ഇത് സംബന്ധിച്ച് ഇവര്‍ തമ്മില്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിയമ, നിയന്ത്രണാഗീകാരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് പുതിയ കമ്പനി പ്രവര്‍ത്തനം തുടങ്ങും. ജെഎഫ്എസ്എല്ലിന്റെ ആഴത്തിലുള്ള പ്രാദേശിക വൈദഗ്ധ്യവും ശക്തമായ ഡിജിറ്റല്‍ സാന്നിധ്യവും അലിയന്‍സിന്റെ ശക്തമായ അണ്ടര്‍റൈറ്റിംഗ്, ആഗോള റീഇന്‍ഷുറന്‍സ് മികവും സംയോജിപ്പിക്കാനാണ് ശ്രമം. കൂടാതെ ഇന്ത്യയിലെ നിലവിലുള്ള അലിയന്‍സ് റീ, അലിയന്‍സ് കൊമേഴ്സ്യല്‍ പോര്‍ട്ട്ഫോളിയോകളും പ്രവര്‍ത്തനങ്ങളും ഈ സംയുക്ത സംരംഭം പ്രയോജനപ്പെടുത്തും.

വിലനിര്‍ണ്ണയം, റിസ്‌ക് സെലക്ഷന്‍, പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് വൈദഗ്ദ്ധ്യം എന്നിവയുള്‍പ്പെടെയുള്ള അലിയന്‍സിന്റെ ആഗോള സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും കമ്പനിയ്ക്ക് കഴിയും. അണ്ടര്‍റൈറ്റിംഗ് കഴിവുകളും മത്സര ശേഷിയും ലഭ്യമാക്കുന്നതിലൂടെ, ഇന്‍ഷുറന്‍സ് കമ്പനികളുടെ നഷ്ടസാധ്യതകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ റീഇന്‍ഷുറന്‍സ് സംയുക്ത സംരംഭത്തിനാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

അഭിവൃദ്ധി, സാമ്പത്തിക അവബോധം, ദ്രുതഗതിയിലുള്ള ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയാല്‍ നയിക്കപ്പെടുന്ന ഇന്‍ഷുറന്‍സ് കുതിച്ചുചാട്ടത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ അലിയന്‍സിന്റെ ആഗോള റീഇന്‍ഷുറന്‍സ് വൈദഗ്ധ്യവും ജെഎഫ്എസ്എല്ലിന്റെ ഇന്ത്യന്‍ വിപണിയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും ശക്തമായ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറും സംയോജിപ്പിക്കുന്ന പങ്കാളിത്തം, ഇന്‍ഷുറര്‍മാര്‍ക്ക് നൂതനവും ഇഷ്ടാനുസൃതവുമായ റീഇന്‍ഷുറന്‍സ് പരിഹാരങ്ങള്‍ എത്തിക്കുമെന്നും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇഷ എം. അംബാനി പറഞ്ഞു.

‘2047 ഓടെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ്’ എന്ന ദേശീയ ലക്ഷ്യവുമായി യോജിച്ച്, ഓരോ ഇന്ത്യക്കാരനും പരിരക്ഷ ഉറപ്പാക്കുന്ന ഒരു ഇന്‍ഷുറന്‍സ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,’ അവര്‍ പറഞ്ഞു.

X
Top