
മുംബൈ: സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലെ പ്രത്യേക ട്രേഡിംഗ് സെഷന്റെ അവസാനത്തില്‍, റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡിന്റെ (ആര്‍എസ്‌ഐഎല്‍) ഓഹരികള്‍ 261.85 രൂപയ്ക്ക് ലിസ്റ്റുചെയ്തു.ഇത് അനലിസ്റ്റ് കണക്കാക്കിയ 160-190 രൂപയേക്കാള്‍ വളരെ കൂടുതലാണ്. ജൂലൈ 20 നാണ് ആര്‍ഐഎല്ലില്‍ നിന്നുള്ള ആര്‍എസ്‌ഐഎല്ലിന്റെ വിഭജനം പൂര്‍ത്തിയാകുക.
പിന്നീട് കമ്പനി ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ജെഎഫ്എസ്) എന്ന് പുനര്‍നാമകരണം ചെയ്യപ്പെടും. അതിന് ശേഷമുള്ള തീയതിയില്‍ എക്‌സ്‌ചേഞ്ചുകളില്‍ ഓഹരികള്‍ ലിിസ്റ്റ് ചെയ്യും.റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി ബുധനാഴ്ച 2589 രൂപയിലാണ് ക്ലോസ് ചെയ്തത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിലകുറഞ്ഞത് ബെഞ്ച്മാര്‍ക്ക് സൂചികകളെ ബാധിച്ചിട്ടില്ലെന്ന് വിദഗ്ധര്‍ അറിയിക്കുന്നു. പ്രത്യേക സ്ഥാപനമായി ലിസ്റ്റുചെയ്ത് മൂന്ന് ദിവസത്തിന് ശേഷം ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിനെ (ജെഎഫ്എസ്) സൂചികയില്‍ നിന്ന് നീക്കം ചെയ്യുകയും റിലയന്‍സിന്റെ വെയ്‌റ്റേജ് പുന: സ്ഥാപിക്കുകയും ചെയ്യും.
റിലയന്‍സ് ഭാഗമായ എല്ലാ സൂചികകളിലും ഇത് ചെയ്യുമെന്ന് ലിങ്ക്ഡ്ഇന്‍ പ്രൊഫൈലില്‍ എഴുതിയ വ്യാപാരി കീര്‍ത്തന്‍ എ ഷാ പറഞ്ഞു.ക്രമീകരണ സ്‌കീം അനുസരിച്ച്, ആര്‍ഐഎല്ലിന്റെ ഓഹരി ഉടമകള്‍ക്ക് റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റിന്റെ ഒരു ഓഹരി ലഭിക്കും.
എന്നാല്‍ ഈ പുതിയ സ്റ്റോക്ക് ഇതുവരെ ട്രേഡ് ചെയ്യാന്‍ കഴിയില്ലെന്ന് നിക്ഷേപകര്‍ ശ്രദ്ധിക്കണം. ലിസ്റ്റിംഗ് തീയതി പ്രഖ്യാപിക്കുന്നതുവരെ ഇത് നിഫ്റ്റി 50 ല്‍ സ്ഥിരമായ വിലയില്‍ തുടരും. സ്റ്റോക്ക് ലിസ്റ്റുകള്‍ക്ക് മൂന്ന് ദിവസത്തിന് ശേഷം ഇത് നിഫ്റ്റി 50 ല്‍ നിന്ന് നീക്കംചെയ്യും.