ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടി; കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യമെന്ന് യുഎസ് പ്രതിനിധിയുഎസിലേയ്ക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാമത്, ചൈനയെ പിന്തള്ളിവിദേശനാണ്യ കരുതൽശേഖരം കുറഞ്ഞുഡോളറിനെതിരെ ദുര്‍ബലമായി രൂപവ്യാവസായിക വളര്‍ച്ച 10 മാസത്തെ കുറഞ്ഞ നിലയില്‍

വരിക്കാരുടെ എണ്ണത്തിലും വരുമാന വളര്‍ച്ചയിലും കുതിപ്പ് തുടർന്ന് ജിയോ

ലോകത്തിലെ ഏറ്റവും വലിയ 5ജി ടെലികോം ഓപ്പറേറ്റാണ് റിലയന്‍സ് ജിയോയെന്ന് റിപ്പോർട്ട്. ഉപഭോക്താവിന്മേലുള്ള ശരാശരി വരുമാന നിരക്കില്‍(എആര്‍പിയു) ചെറിയ വർധനയാണ് ഉണ്ടായത്.

എങ്കിലും ജിയോയുടെ ആദ്യപാദഫലത്തില്‍ വരിക്കാരുടെ എണ്ണവും 5ജി ഉപയോക്താക്കളുടെ എണ്ണവും കാര്യമായി വർധിച്ചതായാണ് റിപ്പോർട്ട്.

അതേസമയം പ്രതീക്ഷിച്ച വരുമാന വളര്‍ച്ചയേക്കാള്‍ കൂടുതലാണ് ഏപ്രില്‍-ജൂണ്‍ മാസത്തിലെ ജിയോയുടെ വരുമാനം. താരിഫ് നിരക്ക് വര്‍ധനയ്ക്ക് ശേഷവും മില്യണ്‍ കണക്കിന് പേരാണ് വരിക്കാരായി എത്തിയത്. 5ജി ഉപയോക്താക്കളുടെ എണ്ണം 210 മില്യണ്‍ കവിഞ്ഞു.

5ജി മേഖലയില്‍ ജിയോ ലോകത്തിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററാണ്. ജിയോയുടെ പാദഫലങ്ങള്‍ മികച്ചതാണെന്നും ഉപയോക്താക്കളെ ചേര്‍ക്കുന്ന കാര്യത്തിലും ലാഭത്തിലും കമ്പനി മികവ് പുലർത്തുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ജിയോയുടെ എആര്‍പിയു പ്രതീക്ഷിച്ചതിലും കുറവായിരുന്നുവെങ്കിലും ഉപയോക്തൃ വളര്‍ച്ചയും പ്രോഫിറ്റ് മാര്‍ജിനും പോസിറ്റിവാണെന്ന് ജെഫറീസ് ചൂണ്ടിക്കാട്ടുന്നു. ജിയോ ഉള്‍പ്പടെയുള്ള ടെലികോം, ഡിജിറ്റല്‍ ബിസിനസുകളുടെ മാതൃകമ്പനിയായ ജിയോ പ്ലാറ്റ്‌ഫോംസ് ആദ്യപാദത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 7110 കോടി രൂപയുടെ അറ്റാദായമാണ്.

X
Top