
- ഏപ്രില്‍ മാസം ലഭിച്ചത് 76000 പുതിയ വരിക്കാരെ
കൊച്ചി: റിലയൻസ് ജിയോ കേരളത്തില്‍ ശക്തമായ വളർച്ച തുടരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2025 ഏപ്രിലില്‍ 76,000 പുതിയ മൊബൈല്‍ വരിക്കാരെ ചേർത്തുകൊണ്ട് പുതിയ വരിക്കാരുടെ എണ്ണത്തില്‍ ജിയോ മുന്നിലെത്തി. കേരളത്തിലെ മൊത്തം പുതിയ വരിക്കാരുടെ എണ്ണം ഏപ്രില്‍ മാസത്തില്‍ 1.11 ലക്ഷം വർധിച്ചു.
കേരളത്തില്‍, ഫിക്സഡ് വയർലെസ് ആക്സസ് (FWA) വിഭാഗത്തില്‍ ജിയോ തങ്ങളുടെ നേതൃത്വം ശക്തിപ്പെടുത്തുകയാണ്. ജിയോ എയർഫൈബർ സേവനം ആധിപത്യം തുടരുകയാണ്. സംസ്ഥാനത്ത് ജിയോ എയർഫൈബർ ഉപയോഗിക്കുന്നവരുടെ എണ്ണം 2025 മാർച്ചിലെ 107187 ല്‍ നിന്ന് ഏപ്രിലില്‍ 112682 ആയി ഉയർന്നു.
2025 ഏപ്രിലില്‍ രാജ്യവ്യാപകമായി പോസിറ്റീവ് ആക്ടീവ് വരിക്കാരുടെ വളർച്ച നേടിയ ഏക ടെലികോം ഓപ്പറേറ്റർ ജിയോ ആണെന്ന് കമ്ബനി പറയുന്നു. 55 ലക്ഷത്തിലധികം ആക്ടീവ് ഉപയോക്താക്കളെയാണ് ജിയോ ചേർത്തത്. ഇത് തുടർച്ചയായ രണ്ടാം മാസമാണ് VLR (വിസിറ്റർ ലൊക്കേഷൻ രജിസ്റ്റർ) കണക്കില്‍ 50 ലക്ഷത്തിലധികം കൂട്ടിച്ചേർക്കലുകള്‍ നടത്തുന്നത്. വിഐ, ബിഎസ്‌എൻഎല്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് ഓപ്പറേറ്റർമാർക്ക് വരിക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായി.
ദേശീയ തലത്തില്‍, 60.14 ലക്ഷത്തിലധികം വരിക്കാരുമായി 82% വിപണി വിഹിതത്തോടെ ഫിക്സഡ് വയർലെസ് ആക്സസ് വിപണിയിലും ജിയോ മുന്നിലാണ്.
2025 ഏപ്രില്‍, മൊത്തത്തിലുള്ള ഫിക്സഡ് ബ്രോഡ്ബാൻഡ് വളർച്ചയ്ക്ക് ഒരു റെക്കോർഡ് മാസമായിരുന്നു. ജിയോയുടെ വയർലൈൻ, ഫിക്സഡ് വയർലെസ് ആക്സസ് സേവനങ്ങള്‍ വഴി ഏകദേശം 9.10 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് ചേർത്തത്.
ഈ മാസം ദേശീയതലത്തില്‍ ജിയോ മൊത്തം 26.44 ലക്ഷം വരിക്കാരെ ചേർത്തു. ഇതോടെ മൊത്തം ഉപയോക്താക്കളുടെ എണ്ണം 47.24 കോടിയിലധികമായി. 40.76% വിപണി വിഹിതവുമായി മൊബൈല്‍ വിഭാഗത്തില്‍ ജിയോ മുന്നിലാണ്. 33.65% (ഏകദേശം 39 കോടി ഉപയോക്താക്കള്‍) വിപണി വിഹിതവുമായി എയർടെല്‍ രണ്ടാം സ്ഥാനത്തും, 17.66% (20.47 കോടി ഉപയോക്താക്കള്‍) വിപണി വിഹിതവുമായി വോഡഫോണ്‍ ഐഡിയ മൂന്നാം സ്ഥാനത്തുമാണ്. ബിഎസ്‌എൻഎല്ലിനും എംടിഎൻഎല്ലിനും മൊത്തം 7.84% വിഹിതമാണുള്ളത്.