ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപയുപിഐ ഇടപാടുകള്‍ 20 ബില്യണ്‍ കടന്നു; ഫാസ്റ്റ് ഫുഡ്‌, ഇ-കൊമേഴ്സ് ഇടപാടുകള്‍ കുതിച്ചുഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ഉയര്‍ത്തി ജപ്പാന്റെ ആര്‍ആന്റ്‌ഐഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 4.69 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു

ജിയോ കോയിൻ അവതരിപ്പിച്ചെന്ന് റിപ്പോർട്ട്

മുംബൈ: ജിയോ പ്ലാറ്റ്ഫോംസ് ജിയോ കോയിൻ എന്ന പേരിൽ പുതിയ റിവാർഡ് ടോക്കൻ അവതരിപ്പിച്ചെന്ന് റിപ്പോർട്ട്.

പോളിഗോണ്‍ ബ്ലോക്ക് ചെയ്ൻ നെറ്റ് വർക്കിലാണ് ജിയോ തന്‍റെ പുതിയ ക്രിപ്റ്റോകറൻസി അവതരിപ്പിച്ചിരിക്കുന്നത്. റിലയൻസോ ജിയോ കന്പനിയോ ഒൗദ്യോഗികമായി ഇതുവരെ ജിയോ കോയിനെ കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും കോയിൻ പ്രവർത്തനസജ്ജമായതിന്‍റെ സ്ക്രീൻഷോട്ടുകൾ നിരവധി പേർ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെയ്ക്കുന്നുണ്ട്.

നിലവിൽ റിവാർഡ് ആയി ഈ കോയിൻ ലഭിക്കുമെങ്കിലും അത് കൈമാറ്റം ചെയ്യാനോ റിഡീം ചെയ്യാനോ സാധിക്കില്ല. ജിയോയുടെ മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് കൂടി ജിയോ കോയിൻ ബന്ധിപ്പിക്കപ്പെടുന്പോൾ അതിന്‍റെ പ്രാധാന്യം വർധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

പോളിഗോണ്‍ലാബുമായി സഹകരിച്ചാണ് കോയിനുകൾ പുറത്തിറക്കിയിരിക്കുന്നത്.

X
Top