ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ജിയോ ട്രൂ 5ജി കേരളത്തിലെ അഞ്ച് നഗരങ്ങളിൽ കൂടി

കൊച്ചി: കേരളത്തിൽ ജിയോയുടെ ട്രൂ 5ജി സേവനങ്ങൾ വ്യാപിപ്പിച്ചു. ഇന്നലെ മുതൽ കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് എന്നീ നഗരങ്ങളിൽ കൂടി ജിയോ ട്രൂ 5ജി സേവനങ്ങൾ ആരംഭിച്ചു.

ഇതോടെ ജിയോയുടെ 5ജി സേവനങ്ങൾ കേരളത്തിൽ 11 നഗരങ്ങളിൽ ആസ്വദിക്കാവുന്നതാണ്. (ജിയോ 5ജി സേവനങ്ങൾ കേരളത്തിൽ – കൊച്ചി, തിരുവനന്തപുരം, തൃശൂർ,കോഴിക്കോട്, ചേർത്തല, ഗുരുവായൂർ ക്ഷേത്ര പരിസരം, കണ്ണൂർ, കൊല്ലം, കോട്ടയം,മലപ്പുറം, പാലക്കാട്)
ജനുവരി 17 മുതൽ, കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് എന്നീ നഗരങ്ങളിലെ ജിയോ ഉപയോക്താക്കൾക്ക് അധിക ചിലവുകളൊന്നുമില്ലാതെ 1 Gbps+ വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ അനുഭവിക്കാൻ ജിയോ വെൽക്കം ഓഫറിലേക്ക് ക്ഷണം ലഭിക്കുന്നതാണ്. 4G നെറ്റ്‌വർക്കിനെ ആശ്രയിക്കാത്ത, സ്റ്റാൻഡലോൺ 5ജി നെറ്റ്‌വർക്ക് വിന്യസിച്ച ഏക കമ്പനിയാണ് ജിയോ.

സ്റ്റാൻഡലോൺ 5ജി ഉപയോഗിച്ച്, കുറഞ്ഞ ലേറ്റൻസി കണക്റ്റിവിറ്റി, മെഷീൻ-ടു-മെഷീൻ ആശയവിനിമയം, 5ജി വോയ്‌സ്, എഡ്ജ് കമ്പ്യൂട്ടിംഗ്, നെറ്റ്‌വർക്ക് സ്‌ലൈസിംഗ് എന്നി അതിനൂതനവും ശക്തവുമായ സേവനങ്ങൾ ജിയോയ്ക്ക് നൽകാൻ സാധിക്കും.

5ജി സേവനങ്ങൾ ലഭിക്കാൻ ഉപഭോക്താക്കൾ അവരുടെ സിം കാർഡുകൾ മാറ്റേണ്ടതില്ല. 5G പിന്തുണയ്ക്കുന്ന ഫോണിൽ പോസ്റ്റ്പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീച്ചാർജായ 239 രൂപയോ അതിനു മുകളിലുള്ള റീച്ചാർജോ ഉണ്ടായിരിക്കണം.

കൂടാതെ ഉപഭോക്താവ് 5ജി കവറേജുള്ള സ്ഥലത്താണ് കൂടുതൽ സമയമെങ്കിൽ ജിയോ വെൽകം ഓഫർ ലഭിക്കാനുള്ള അർഹതയുണ്ടായിരിക്കും.

ജിയോയുടെ 5ജി സേവനങ്ങൾ ഇന്ത്യയിൽ ഇതിനോടകം 100ൽ പരം നഗരങ്ങളിൽ ലഭ്യമാണ്.

X
Top