
മുംബൈ: കമ്പനിയുടെ മുഴുവൻ സമയ ഡയറക്ടറായ ദേവേന്ദ്ര റാവത്ത് തന്റെ ചുമതലകളിൽ നിന്ന് രാജിവച്ചതായി ജിൻഡാൽ പോളി ഫിലിംസ് ബുധനാഴ്ച അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി.
സ്ഥാപനത്തിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ), മുഴുവൻ സമയ ഡയറക്ടർ എന്നി ചുമതലകളിൽ നിന്ന് ദേവേന്ദ്ര സിംഗ് റാവത്ത് രാജിവച്ചതായി പാക്കേജിംഗ് ഫിലിം കമ്പനി അതിന്റെ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. 2022 ഒക്‌ടോബർ 15 ശനിയാഴ്‌ച പ്രവൃത്തിസമയം അവസാനിക്കുന്നതോടെ റാവത്തിനെ ചുമതലകളിൽ നിന്ന് ഒഴിവാക്കുമെന്ന് കമ്പനി കൂട്ടിച്ചേർത്തു.
പോളിസ്റ്റർ ഫിലിം, പോളിപ്രൊഫൈലിൻ ഫിലിം, സ്റ്റീൽ പൈപ്പുകൾ, ഫോട്ടോഗ്രാഫിക് ഉൽപ്പന്നങ്ങൾ എന്നിവയുടെ നിർമ്മാണം ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന ബിസിനസ്സ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ജിൻഡാൽ പോളി ഫിലിംസ്. ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരി 0.35 ശതമാനം ഇടിഞ്ഞ് 880.55 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.