പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപയുപിഐ ഇടപാടുകള്‍ 20 ബില്യണ്‍ കടന്നു; ഫാസ്റ്റ് ഫുഡ്‌, ഇ-കൊമേഴ്സ് ഇടപാടുകള്‍ കുതിച്ചുഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ഉയര്‍ത്തി ജപ്പാന്റെ ആര്‍ആന്റ്‌ഐഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 4.69 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചുജിഎസ്ടി നിരക്കുകളിലെ മാറ്റം സര്‍ക്കാറിന് സാമ്പത്തിക നഷ്ടമുണ്ടാക്കില്ല: ക്രിസില്‍

സ്വര്‍ണാഭരണ മേഖലയില്‍ഗോള്‍ഡിസ്- ജുവല്‍ ഒഫ് ടൈം പുരസ്‌കാരം

കൊച്ചി: സ്വര്‍ണാഭരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഗോള്‍ഡിസ്- ജുവല്‍ ഓഫ് ടൈം പുരസ്‌ക്കാരം ഏര്‍പ്പെടുത്തി ഡയമണ്ട് ആഭരണ നിര്‍മാതാക്കളായ ഗോള്‍ഡന്‍ കാരറ്റ്. മുംബൈയില്‍ നടന്ന ഇന്ത്യാ ഇന്റര്‍നാഷണല്‍ ജൂവലറി ഷോയിലെ ജൂവലറി ഡിസൈനര്‍ ആന്റ് ആര്‍ട്ടിസാന്‍ ഫോറത്തിലാണ് ഗോള്‍ഡന്‍ ക്യാരറ്റ് പ്രൈവറ്റ് ലിമിറ്റഡ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

കരകൗശലക്കാര്‍, ബ്രാന്‍ഡ് മാനെജര്‍മാര്‍, ഡയറക്ടര്‍മാര്‍, സ്ഥാപകര്‍ ഉള്‍പ്പെടെ സ്വര്‍ണാഭരണ മേഖലയിലുള്ള ആര്‍ക്കും ഈ പുരസ്‌കാരത്തിനായി അപേക്ഷിക്കാം. പ്രഥമ പുരസ്‌കാരം വാമന്‍ ഹരി പേതെ ജുവലേഴ്‌സ് ഡയരക്റ്റര്‍ ഉല്ലാസ് പേതെയ്ക്ക് സമ്മാനിച്ചു. 40 വര്‍ഷമായി സ്വര്‍ണാഭാരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് പേതെ. സ്വര്‍ണാഭരണ മേഖലയില്‍ ആത്മ സമര്‍പ്പണം ചെയ്തവര്‍ക്കുള്ള അംഗീകാരമാണ് ജുവല്‍ ഓഫ് ടൈം പുരസ്‌കാരമെന്ന് ഗോള്‍ഡന്‍ കാരറ്റ് എംഡി സഞ്ജയ് ജയ്‌സ്വാള്‍ പറഞ്ഞു.

X
Top