റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

പോളണ്ടിലെ ‘മലയാളി’ക്ക് ആഗോള അംഗീകാരം

കൊച്ചി: പാലക്കാട് സ്വദേശികളായ രണ്ട് യുവാക്കൾ ചേർന്ന് പോളണ്ടിൽ ആരംഭിച്ച പോളിഷ് – ഇന്ത്യൻ സ്റ്റാർട്ടപ്പിലെ ബിയർ ബ്രാൻഡായ ‘മലയാളി’ ആഗോള അംഗീകാരങ്ങൾ നേടി. ലാഗര്‍ വിഭാഗത്തിൽ സ്വർണവും നോൺ ആൽക്കഹോളിക് ചെക്ക് സ്റ്റൈൽ ഇനത്തിൽ വെങ്കല മെഡലുമാണ് ബ്രാൻഡ് സ്വന്തമാക്കിയത്. യുകെയിലെ നോർവിച്ചിൽ നടന്ന ചടങ്ങിൽ കമ്പനി പ്രമോട്ടർമാരായ ചന്ദ്രമോഹൻ നെല്ലൂരും സർഗേവ് സുകുമാരനും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

ബിയർ ഉത്പാദന-വിപണന മേഖലകളിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ലോകപ്രശസ്ത ബിയർ ബ്രാൻഡുകളെ പിന്തള്ളി കൊണ്ടാണ് വെറും മൂന്ന് വയസ് മാത്രം പ്രായമുള്ള മലയാളി ഈ നേട്ടം കൈവരിച്ചത്. മൂന്ന് വർഷം കൊണ്ട് പോളണ്ടിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇന്ത്യൻ ബ്രാൻഡായി മാറിയ മലയാളി ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ലാഗറുകളിൽ ഒന്നാണ്. ഇന്ത്യ ഉൾപ്പെടെ 21 രാജ്യങ്ങളിലെ വിപണികളിൽ മലയാളി ലഭ്യമാണ്.

X
Top