നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

ജെറ്റ് എയർവേസിന്റെ ‘ടേക്ക് ഓഫ്’ വൈകും

ദില്ലി: ജെറ്റ് എയർവേസ് പ്രവർത്തനം ആരംഭിക്കാൻ വൈകും. ഈ വർഷം സെപ്റ്റംബറിൽ പ്രവർത്തനം പുനരാരംഭിക്കാൻ ജെറ്റ് എയർവേയ്‌സ് തീരുമാനിച്ചിരുന്നു. എന്നാൽ ഇത് പിന്നീട ഒക്ടോബറിലേക്ക് മാറ്റി. എന്നാൽ പ്രവർത്തനം ആരംഭിക്കാൻ ഇനിയും വൈകും.

സാമ്പത്തിക ബുദ്ധിമുട്ടുകൾ ജെറ്റ് എയർവേസിന്റെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുന്നുണ്ട്. ജീവനക്കാരുടെ ശമ്പളം 50 ശതമാനം വരെ വെട്ടിക്കുറയ്ക്കുമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

താൽകാലിക ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്ക്കുമെങ്കിലും ആരെയും പിരിച്ചു വിടില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഏകദേശം 250 ജീവനക്കാരാണ് നിലവിൽ എയർലൈനിലുള്ളത്. ശമ്പളം വെട്ടിച്ചുരുക്കുന്ന നടപടി ആരംഭിച്ചതും റിപ്പോർട്ടുണ്ട്.

ഒരു കാലഘട്ടത്തിൽ രാജ്യത്തെ ഏറ്റവും ജനപ്രിയമായ എയർലൈനുകളിൽ ഒന്നായിരുന്ന ജെറ്റ് എയർവേസ്. കടക്കെണിയിലായ ജെറ്റ് എയർവേസ് 2019ൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. നരേഷ് ഗോയലിൻറെ നേതൃത്വത്തിലായിരുന്ന ജെറ്റ് എയർവെയ്സ് ഏറ്റെടുക്കാനായി എത്തിഹാദ് ഉൾപ്പടെയുള്ള വിദേശ എയർവേയ്സുകൾ ചർച്ചകൾ നടത്തിയിരുന്നു.

കടം കയറിയ കമ്പനി ഏറ്റെടുക്കാൻ ഒടുവിൽ ദുബയിലെ വ്യവസായിയായ മുരാരി ജലാനും യുകെയിലെ കൽറോക്ക് ക്യാപിറ്റലും തയ്യാറാവുകയായിരുന്നു. ജലാൻറെ കമ്പനിയും കൽറോക്കും ചേർന്നുള്ള കൺസോർഷ്യമാണ് ജെറ്റ് എയർവേസിനെ ഇനി നയിക്കുക. രുപത്തിയൊമ്പതാം ജന്മദിനത്തിലാണ് ജെറ്റ് എയർവെയ്സിൻറെ ആദ്യ പരീക്ഷണ പറക്കൽ നടന്നത്.

ഇരുപത് വിമാനങ്ങൾ ഉപയോഗിച്ചാവും ജെറ്റ് എയർവേയ്സിൻറെ രണ്ടാം വരവിൻറെ തുടക്കം എന്നാണ് സൂചന. സ്പൈസ് ജെറ്റ് ഉൾപ്പടെയുള്ള കമ്പനികൾക്ക് വാടകയ്ക്ക് നല്‍കിയ വിമാനങ്ങൾ ജെറ്റ് ഏയർവേയ്സ് ഇതിനായി തിരിച്ചു വിളിച്ചു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പ്രതീക്ഷിച്ച സമയത്തില്‍ ജെറ്റ് എയർവെയ്സ് പറന്നുയരില്ല.

X
Top