കേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ2026ൽ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ച 10 സംസ്ഥാനങ്ങൾഭക്ഷ്യ എണ്ണ ഇറക്കുമതിക്കുള്ള ചെലവിൽ എട്ടുമാസത്തിനിടെയുള്ള വർധന 20 ശതമാനമെന്ന് എസ്ഇഎരണ്ട് വിമാനത്താവളങ്ങളുടെ ഓഹരി സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്രം

ലോകത്തിലെ ആദ്യത്തെ 6ജി ഉപകരണം വികസിപ്പിച്ച് ജപ്പാന്‍

ടോക്കിയോ: പ്രമുഖ ടെലികോം കമ്പനികളുടെ സഹകരണത്തോടെ ലോകത്തിലെ ആദ്യത്തെ 6ജി പ്രോട്ടോടൈപ്പ് ഉപകരണം നിർമ്മിച്ച് ജപ്പാൻ.

5ജി നെറ്റ്വര്‍ക്കിനേക്കാള്‍ പലമടങ്ങ് ശേഷിയുള്ള 6ജി-ക്ക് 100 ജിഗാബൈറ്റ് വേഗതയെന്ന നാഴികക്കല്ല് കൈവരിക്കാന്‍ കഴിയുമെന്നാണ് അവകാശവാദം.

DOCOMO, NTT കോര്‍പ്പറേഷന്‍, NEC കോര്‍പ്പറേഷന്‍, ഫുജിറ്റ്‌സു തുടങ്ങിയ ജപ്പാനിലെ ടെലികോം കമ്പനികള്‍ ചേര്‍ന്നാണ് നൂതന 6ജി ഉപകരണത്തിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചത്. 6ജി ഡിവൈസിന്റെ പരീക്ഷണം ഏപ്രില്‍ 11-നാണ് പൂര്‍ത്തിയായത്.

6ജി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലെ ഒരു സുപ്രധാന നാഴികക്കല്ലായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

5ജി-യുമായി താരതമ്യപ്പെടുത്തുമ്പോള്‍, 6ജി സാങ്കേതികവിദ്യക്ക് 20 മടങ്ങ് മികവ് വാഗ്ദാനം ചെയ്യാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഉയര്‍ന്ന ഡാറ്റാ ട്രാന്‍സ്മിഷന്‍ പോലെയുള്ള ചില ഗുണങ്ങളുണ്ടെങ്കിലും കുറഞ്ഞ ‘റെയ്ഞ്ച്’ അടക്കമുള്ള ചില പരിമിതികള്‍ 6ജി-ക്കുണ്ട്.

ലോകത്തെ പരിവര്‍ത്തനം ചെയ്യാനും ഐഒടി (ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്) ആപ്ലിക്കേഷനുകളുടെ വളര്‍ച്ചക്കും വികാസത്തിനും 6ജി നെറ്റ്വര്‍ക്കിന് കാര്യമായ സംഭാവന നല്‍കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.

X
Top