എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

352 കോടിയുടെ കരാർ സ്വന്തമാക്കി ജെ.കുമാർ ഇൻഫ്രാപ്രോജക്‌സ്

മുംബൈ: 352.30 കോടി രൂപ മൂല്യമുള്ള കരാർ ലഭിച്ചതായി അറിയിച്ച് ജെ. കുമാർ ഇൻഫ്രാപ്രോജക്‌സ്. മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഗ്രേറ്റർ മുംബൈയിൽ നിന്നാണ് (എംസിജിഎം) കമ്പനിക്ക് കരാർ ലഭിച്ചത്.

3,52,30,49,980 രൂപയുടെ മൊത്തം കരാർ തുകയ്ക്ക് പി/എസ് വാർഡിലെ സിദ്ധാർത്ഥ് നഗർ, ഗോരെഗാവ് (W) എന്ന സ്ഥലത്ത് സിദ്ധാർത്ഥ് മുനിസിപ്പൽ ജനറൽ ഹോസ്പിറ്റൽ പുനർനിർമിക്കുന്നതിനാണ് കരാർ അനുവദിച്ചിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് കമ്പനിക്ക് സ്വീകാര്യത കത്ത് (എൽഒഎ) ലഭിച്ചു.

നഗര അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗത എഞ്ചിനീയറിംഗ്, പൈലിംഗ് & സിവിൽ നിർമ്മാണം തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു ഇപിസി സ്ഥാപനമാണ് ജെ. കുമാർ ഇൻഫ്രാപ്രോജക്ട്സ്. കഴിഞ്ഞ ഒന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 62 കോടി രൂപയായി വർധിച്ചിരുന്നു.

തിങ്കളാഴ്ച ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരികൾ 3.93 ശതമാനം ഇടിഞ്ഞ് 288.35 രൂപയിലെത്തി.

X
Top