യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

മൂന്നാഴ്ച മാത്രം ശേഷിക്കെ 22 ദശലക്ഷത്തിലധികം നികുതി റിട്ടേണുകള് ഫയല് ചെയ്തു

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടാന്‍ സാധ്യതയില്ലെന്ന് വൃത്തങ്ങളെ ഉദ്ദരിച്ച് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈ 31 ആണ് നിലവില്‍ അവസാന തീയതിയായി നിശ്ചയിച്ചിരിക്കുന്നത്.

‘ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്ന പ്രശ്നമില്ല. സിസ്റ്റത്തില്‍ സാധാരണ നില പുനഃസ്ഥാപിക്കാന്‍ ഞങ്ങള്‍ താല്‍പ്പര്യപ്പെടുന്നു. പോര്‍ട്ടലില്‍ തകരാറുകളൊന്നുമില്ല. ഞങ്ങളുടെ ടീമുകള്‍ ഇത് സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്,’ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഈ വര്‍ഷം ജൂലൈ 12 വരെ 20.2 ദശലക്ഷത്തിലധികം ആദായനികുതി റിട്ടേണുകളാണ് ആദായനികുതി വകുപ്പിന് ലഭിച്ചത്. മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 20 ശതമാനം കൂടുതലാണിത്. കഴിഞ്ഞ വര്‍ഷം 58.3 ദശലക്ഷം ആദായനികുതി റിട്ടേണുകളാണ് അവസാന തീയതി വരെ ലഭിച്ചത്.

ഐടിആര്‍ ഫയല്‍ ചെയ്യുന്നതില്‍ 2022 ജൂലൈ 31 ന് (ശമ്പളമുള്ള നികുതിദായകര്‍ക്കും മറ്റ് നികുതി ഇതര ഓഡിറ്റ് കേസുകള്‍ക്കുമുള്ള അവസാന തീയതി) കുതിച്ചുചാട്ടം അനുഭവപ്പെട്ടിരുന്നു. ആ ദിവസം മാത്രം 7.24 ദശലക്ഷത്തിലധികം റിട്ടേണുകള്‍ സമര്‍പ്പിക്കപ്പെട്ടു.

X
Top