
കൊച്ചി: ആദായനികുതി റിട്ടേണ്‍ സമർപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചപ്പോള്‍ മൊത്തം 7.3 കോടിയിലേറെ പേർ നികുതി റിട്ടേണ്‍ സമർപ്പിച്ചുവെന്ന് കണക്ക്.
നിയമപ്രകാരം ഐ.ടി.ആർ ഫയല്‍ ചെയ്യേണ്ടവർ ഇതുവരെ ചെയ്തിട്ടില്ലെങ്കില്‍ ഡിസംബർ 31 വരെ ബിലേറ്റഡ് ഐ.ടി.ആർ ഫയല്‍ ചെയ്യാം. ഇവർക്ക് 5 ലക്ഷം രൂപയില്‍ താഴെയാണ് വരുമാനമെങ്കില്‍ 1000 രൂപയും അതില്‍ കൂടുതലാണെങ്കില്‍ 5,000 രൂപയും പിഴയൊടുക്കേണ്ടി വരും.
കൂടാതെ, നികുതിക്ക് പലിശ ഈടാക്കുകയും മിക്ക ആനുകൂല്യങ്ങള്‍ നഷ്ടമാകുകയും ചെയ്യും. റീഫണ്ടില്‍ കാലതാമസം ഉണ്ടായേക്കാം. വകുപ്പിന്റെ നിരീക്ഷണത്തിൻ കീഴിലുമാകും.