തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

1500 കോടിയുടെ പദ്ധതികളുമായി ഐടിസി

ഡൽഹി: ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഐടിസി 1500 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ സെഹോറിൽ സംയോജിത ഭക്ഷ്യ നിർമാണ പ്ലാന്റിനും പാക്കേജിങ്ങിനുമായാണു സൗകര്യങ്ങൾ വികസിപ്പിക്കുന്നത്.

57 ഏക്കറിലായി ആരംഭിക്കുന്ന പദ്ധതികൾ കൃഷി, നിർമാണ മേഖലയിലേക്കുള്ള പുതിയൊരു ചുവടുവയ്പായിരിക്കുമെന്ന് കമ്പനി അറിയിച്ചു.

ആശിര്‍വാദ് ആട്ട, സൺഫീസ്റ്റ് ബിസ്കറ്റ്സ്, യിപ്പീ നൂഡിൽസ് ഉൾപ്പെടെ ഫാസ്റ്റ് മൂവിങ് ഗൂഡ്സ് (എഫ്എംസിജി) വിഭാഗത്തിലുള്‍പ്പെടുന്ന ഭക്ഷ്യ ഉൽപന്നങ്ങളുടെയും ബീവറേജുകളുടെയും നിർമാണം ഈ പ്ലാന്റുകളില്‍ നടക്കും.

കഴിഞ്ഞ ഒരു വർഷത്തിൽ നിക്ഷേപകർക്ക് 35.82 ശതമാനം നേട്ടം നൽകിയ ഐടിസി ഓഹരികൾ ആറു മാസത്തിനിടെ 14.01% മുന്നേറി.

നിക്ഷേപകർക്കായി വിവിധ ബ്രോക്കറേജുകൾ ഓഹരിവില 535 രൂപവരെ ടാർജറ്റ് ആയി നിർദ്ദേശിക്കുന്നുണ്ട്.

X
Top