ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

52 ആഴ്ച ഉയരം കീഴടക്കി ഐടിസി ഓഹരി, നേട്ടം തുടരുമോ?

ന്യൂഡല്‍ഹി: 444.75 രൂപയുടെ 52 ആഴ്ച ഉയരം രേഖപ്പെടുത്തിയിരിക്കയാണ് ഐടിസി ഓഹരി. വെള്ളിയാഴ്ച 443.60 രൂപയിലായിരുന്നു ക്ലോസിംഗ്. നടപ്പ് വര്‍ഷത്തില്‍ 32 ശതമാനമാണ് ഓഹരി ഉയര്‍ന്നത്.

ഒരു വര്‍ഷത്തെ നേട്ടം 61 ശതമാനവും രണ്ട് വര്‍ഷത്തേത് 100 ശതമാനവുമാണ്. ഐടിസിയുടെ വളര്‍ച്ചാ സാധ്യതകള്‍ ശക്തമാണെന്ന് ബ്രോക്കറേജുകള്‍ വിശ്വസിക്കുന്നു. പണപ്പെരുപ്പം കുറയുന്നതിനാല്‍ എഫ്എംസിജി, ഹോട്ടല്‍ ബിസിനസുകള്‍ മെച്ചപ്പെടും.

485 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാനാണ് മോതിലാല്‍ ഓസ്വാള്‍ നിര്‍ദ്ദേശം. സിറ്റി, ജെഫറീസ്, നൊമുറ, ഫിലിപ്പ് ക്യാപിറ്റല്‍, ഗോള്‍ഡ്മാന്‍ സാച്ച്‌സ്, നുവാമ എന്നിവയ്ക്കും ഓഹരിയില്‍ വാങ്ങല്‍ റേറ്റിംഗ് ഉണ്ട്.

പ്രതീക്ഷിച്ചതിലും മികച്ച നാലാംപാദ ഫലങ്ങള്‍ പുറത്തുവിടാന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു. 5086.9 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ 4190.9 കോടി രൂപരേഖപ്പെടുത്തിയ സ്ഥാനത്താണിത്.

വരുമാനം 5.6 ശതമാനം ഉയര്‍ന്ന് 16398 കോടി രൂപ. അറ്റാദായവും വരുമാനവും പ്രതീക്ഷിച്ചതിലും ഉയര്‍ന്നതാണ്. യഥാക്രമം 4764.4 കോടി രൂപയും 16152 കോടി രൂപയുമാണ് കണക്കുകൂട്ടിരിരുന്നത്.

എബിറ്റ 19 ശതമാനം ഉയര്‍ന്ന് 6209.3 കോടി രൂപയായപ്പോള്‍ എബിറ്റ മാര്‍ജിന്‍ 33.6 ശതമാനത്തില്‍ നിന്നും 37.9 ശതമാനമായി ഉയര്‍ന്നു. 6.75 രൂപയുടെ അവസാന ലാഭവിഹിതത്തിനും 2.75 രൂപയുടെ പ്രത്യേക ലാഭവിഹിതത്തിനും കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

സിഗരറ്റ് ബിസിനസ് 14 ശതമാനം വളര്‍ന്ന് 7355.83 കോടി രൂപയുടെ വരുമാനം സ്വന്തമാക്കി. എഫ്്എംസിജി വരുമാനം 19 ശതമാനം ഉയര്‍ന്ന് 4944.95 കോടി രൂപ. പ്രതീക്ഷിച്ച പോലെ അഗ്രി ബിസിനസ് 18 ശതമാനം താഴ്ന്ന് 3578.6 കോടി രൂപയായി.

അതേസമയം പേപ്പര്‍ബോര്‍ഡ് വിഭാഗം 4 ശതമാനം ഉയര്‍ന്ന് 2221 കോടി രൂപയായിട്ടുണ്ട്.

X
Top