അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

52 ആഴ്ചയിലെ ഉയരം കുറിച്ച് ഐടിസി, അപ്‌ട്രെന്‍ഡ് തുടരുമെന്ന് അനലിസ്റ്റുകള്‍

ന്യൂഡല്‍ഹി: ചരക്ക് വിലയിലെ കുറവ്, സിഗരറ്റ്, ആതിഥേയത്വ ബിസിനസിന്റെ ഉയര്‍ച്ച എന്നിവയുടെ പിന്‍ബലത്തില്‍ ഐടിസി ഓഹരികള്‍ കുതിപ്പ് തുടരുന്നു. തിങ്കളാഴ്ച 52 ആഴ്ചയിലെ ഉയരമായ 317 രൂപ രേഖപ്പെടുത്താന്‍ ഓഹരിയ്ക്കായി. ക്ലോസിംഗില്‍ നിന്നും 1.60 ശതമാനം ഉയര്‍ച്ചയാണ് ഇത്.

കുതിപ്പ് തുടരുമെന്നാണ് അനലിസ്റ്റുകളുടെ അഭിപ്രായം. വിനോദ വ്യവസായത്തിന്റെ ഉണര്‍വാണ് കാരണം. ടൂറിസം, സിഗരറ്റ് വരുമാനം വര്‍ധിക്കുമെന്ന് ജിസിഎല്‍ സെക്യൂരിറ്റീസിലെ രവി സിംഗാല്‍ പറയുമ്പോള്‍ 330-340 രൂപ ലക്ഷ്യവില നിശ്ചയിച്ചിരിക്കയാണ് സുമിത് ബാഗാദിയ.

300രൂപ സ്റ്റോപ് ലോസ് നിശ്ചയിച്ച് ഓഹരി വാങ്ങാവുന്നതാണ്. നിലവില്‍ ഓഹരി ഹോള്‍ഡ് ചെയ്യുന്നവര്‍ സ്‌റ്റോപ് ലോസ് 300 ആയും ടാര്‍ഗറ്റ് 340 രൂപയായും പുന: ക്രമീകരിക്കണം, ബാഗാദിയ പറഞ്ഞു. 2022 ആരംഭം മുതല്‍ അപ്‌ട്രെന്‍ഡിലുള്ള ഓഹരിയാണ് ഐടിസിയുടേത്.

ഈ വര്‍ഷം ഇതുവരെ 45 ശതമാനം ഉയര്‍ച്ചയാണ് കൈവരിച്ചത്. 220 രൂപയില്‍ നിന്നും ഓഹരി 315 രൂപയിലേയ്‌ക്കെത്തി.

X
Top