
മുംബൈ: പ്രമുഖ എഫ്എംസിജി കമ്പനിയായ ഐടിസി ലിമിറ്റഡ് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 5086.9 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ 4190.9 കോടി രൂപരേഖപ്പെടുത്തിയ സ്ഥാനത്താണിത്.
വരുമാനം 5.6 ശതമാനം ഉയര്‍ന്ന് 16398 കോടി രൂപ. അറ്റാദായവും വരുമാനവും പ്രതീക്ഷിച്ചതിലും ഉയര്‍ന്നതാണ്. യഥാക്രമം 4764.4 കോടി രൂപയും 16152 കോടി രൂപയുമാണ് കണക്കുകൂട്ടിരിരുന്നത്.
എബിറ്റ 19 ശതമാനം ഉയര്‍ന്ന് 6209.3 കോടി രൂപയായപ്പോള്‍ എബിറ്റ മാര്‍ജിന്‍ 33.6 ശതമാനത്തില്‍ നിന്നും 37.9 ശതമാനമായി ഉയര്‍ന്നു. 6.75 രൂപയുടെ അവസാന ലാഭവിഹിതത്തിനും 2.75 രൂപയുടെ പ്രത്യേക ലാഭവിഹിതത്തിനും കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
സിഗരറ്റ് ബിസിനസ് 14 ശതമാനം വളര്‍ന്ന് 7355.83 കോടി രൂപയുടെ വരുമാനം സ്വന്തമാക്കി. എഫ്്എംസിജി വരുമാനം 19 ശതമാനം ഉയര്‍ന്ന് 4944.95 കോടി രൂപ. പ്രതീക്ഷിച്ച പോലെ അഗ്രി ബിസിനസ് 18 ശതമാനം താഴ്ന്ന് 3578.6 കോടി രൂപയായി.
അതേസമയം പേപ്പര്‍ബോര്‍ഡ് വിഭാഗം 4 ശതമാനം ഉയര്‍ന്ന് 2221 കോടി രൂപയായിട്ടുണ്ട്.